മഹാരാഷ്ട്ര: മഹാവികാസ് അഘാടി സഖ്യം 35 ലധികം സീറ്റ് നേടുമെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഉദ്ദവ് താക്കറേയ്ക്കും ശരദ് പവാറിനും അനുകൂലമായ ഒരു തരംഗം സംസ്ഥാനത്തുണ്ട്. കോൺഗ്രസ് സീറ്റെണ്ണം ഒന്നിൽ നിന്ന് 15 ആയി ഉയരും. വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും കേന്ദ്ര ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.