കോഴിക്കോട് > “വെറുപ്പിന്റെ ചൂലുകാർക്കെതിരെ സ്നേഹത്തിന്റെ കൈകൾ കോർക്കാം’ സൗഹൃദ സാംസ്കാരിക കൂട്ടായ്മയുമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി. ക്യാൻവാസിൽ ഒപ്പുചാർത്തിയും പാട്ടുപാടിയും ചിത്രം വരച്ചും കോഴിക്കോട് ബീച്ചിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.കേന്ദ്ര കമ്മിറ്റിയംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ദീപ ഡി ഓൾഗ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗം ഉഷ ദേവി, വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് വിനു നിലേരി, അഡ്വ. പി എം ആതിര, ജില്ലാ ട്രഷറർ സുധർമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പുഷ്പജ സ്വാഗതം പറഞ്ഞു.