• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, November 19, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നാവികത്താവളത്തില്‍ അഭയം തേടി മഹിന്ദ രജപക്‌സെ

by Web Desk 01 - News Kerala 24
May 10, 2022 : 5:08 pm
0
A A
0
നാവികത്താവളത്തില്‍ അഭയം തേടി മഹിന്ദ രജപക്‌സെ

ശ്രീലങ്ക : ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍. മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവിക താളവത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്നലെ രാത്രി മുഴുവന്‍ തുടര്‍ന്ന അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എംപി അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ കോടികളുടെ പൊതുമുതലാണ് ചാരമായത് എന്നാണ് റിപ്പോര്‍ട്ട്.

സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയിയോടുള്ള കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു ചുറ്റും തടിച്ചുകൂടി. വീടിന് നേരെ തുടരെ തുടരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ സമരക്കാര്‍ ഏതു നിമിഷവും വസതിക്ക് ഉള്ളില്‍ കടക്കുമെന്ന് അവസ്ഥ വന്നതോടെ സൈന്യം വീട് വളഞ്ഞു. വസതിക്ക് ഉള്ളില്‍ നിന്ന് സമരക്കാര്‍ക്കു നേരെ വെടിവെപ്പ് ഉണ്ടായി. പുലര്‍ച്ചെ കനത്ത സൈനിക കാവലില്‍ മഹിന്ദ രജപക്‌സെയെ സൈനീക താവളത്തിലേക്ക് മാറ്റിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മഹിന്ദ രാജപക്‌സെയെ ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലങ്കയില്‍ ശക്തമാണ്.

രജപക്‌സെ കുടുംബത്തിന്റെ തറവാട് വീടും നിരവധി വസ്തുവകകളും കഴിഞ്ഞ രാത്രിയില്‍ സമരക്കാര്‍ കത്തിച്ചു. മുന്‍ മന്ത്രിമാരുടെയും എംപിമാരുടേതുമായി അന്‍പതോളം വീടുകള്‍ ആക്രമിക്കപ്പെട്ടു. നൂറു കണക്കിന് വാഹനങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. അനുരാധ പുരയില്‍ രജപക്‌സെ കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന വ്യവസായ ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടലും കത്തിച്ചു. സമാധാനപരമായി നടന്ന സര്‍ക്കാര്‍ സമരത്തിനിടയിലേക്ക് കടന്നുകയറിയ രജപക്‌സെ അനുകൂലികള്‍ സംഘര്‍ഷം സൃഷ്ടിച്ചതാണ് രാജ്യം മുഴുവന്‍ പടരുന്ന കലാപത്തിലേക്ക് നയിച്ചത് എന്ന ആരോപണം ശക്തമാണ്. സംഭവത്തില്‍ വിശദീകരണം തേടി ശ്രീലങ്കന്‍ മനുഷ്യാവകാശ കമ്മീഷന്‍ സൈനിക കമാണ്ടര്‍ അടക്കമുള്ളവര്‍ക്ക് നേരില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി.

പ്രസിഡന്റ ഗൊതബായ രാജപക്‌സെയും അധികാരം ഒഴിയണമെന്നാണ് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. രജപക്‌സെ സഹോദരന്മാര്‍ പൂര്‍ണ്ണമായി അധികാരം ഒഴിയുംവരെ സര്‍വകക്ഷി സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേംദാസ് ആവര്‍ത്തിച്ചു. മന്ത്രിമാര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവള റോഡുകളില്‍ സമരക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ ക്ഷുഭിതരായതോടെ പോലീസ് പലയിടത്തും പിന്‍വാങ്ങിയിരിക്കുകയാണ്. ജീവിതം വഴിമുട്ടിയ സാധരണക്കാരും വിദ്യാര്‍ത്ഥികളുമാണ് സമരം നയിക്കുന്നത് എന്നതിനാല്‍ ചിലയങ്ങളില്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയും ആക്രമണ ശ്രമം ഉണ്ടായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചി മെട്രോ പില്ലറുകൾക്കിടയിൽ കഞ്ചാവ് ചെടി ; നട്ടുവളർത്തിയവരെ പിടികൂടാൻ സിസിടിവി പരിശോധിക്കും

Next Post

മൂവാറ്റുപുഴയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന : ആറുകിലോ പഴയ മീന്‍ പിടികൂടി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മൂവാറ്റുപുഴയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന : ആറുകിലോ പഴയ മീന്‍ പിടികൂടി

മൂവാറ്റുപുഴയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന : ആറുകിലോ പഴയ മീന്‍ പിടികൂടി

നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും; എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കും

നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും; എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കും

തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രമാണിച്ച് കുറ്റിയടി ഇല്ല ; സിൽവ‍ര്‍ ലൈൻ തത്കാലം ചര്‍ച്ചകളിൽ മാത്രം

തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രമാണിച്ച് കുറ്റിയടി ഇല്ല ; സിൽവ‍ര്‍ ലൈൻ തത്കാലം ചര്‍ച്ചകളിൽ മാത്രം

കൊവിഡ് നിയമ ലംഘനം ; ഖത്തറില്‍ 161 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് നിയമ ലംഘനം ; ഖത്തറില്‍ 161 പേര്‍ക്കെതിരെ കൂടി നടപടി

അതിർത്തി തർക്കം ; കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു , പിതാവ് മരിച്ചു

അതിർത്തി തർക്കം ; കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു , പിതാവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In