മുംബൈ : താനെ-ദിവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ 5, 6 ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാല്‍ ഈ മാസം 5ന് അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെ 72 മണിക്കൂര്‍ തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെടും. 350 സബര്‍ബന്‍ ലോക്കല്‍ ട്രെയിനുകള്‍, 117 മെയില്‍ ട്രെയിനുകള്‍ നിരവധി പാസഞ്ചര്‍ ട്രെയിനുകള്‍ എന്നിവ റദ്ദാക്കും. കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഉള്‍പ്പെടെ ശനി മുതല്‍ തിങ്കള്‍ വരെ 52 ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി. എല്‍ടിടി-കൊച്ചുവേളി എക്സ്പ്രസ്, എല്‍ടിടി-എറണാകുളം തുരന്തോ എക്സ്പ്രസ് എന്നവയും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ പാതയില്‍ ഓടുന്ന പല ട്രെയിനുകളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക.
4,5,6 തിയതികളില്‍ പുറപ്പെടുന്ന തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് പനവേലില്‍ യാത്ര അവസാനിപ്പിക്കും. 5,6,7,8 തിയതികളില്‍ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്, പനവേലില്‍ നിന്നു യാത്ര തുടങ്ങും. എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് 6നും സര്‍വീസുണ്ടാകില്ല. ലോകമാന്യതിലക്-എറണാകുളം തുരന്തോ 5,8 തിയതികളില്‍ റദ്ദാക്കി. ലോകമാന്യതിലക്കൊച്ചുവേളി എക്സ്പ്രസ് 5ന് സര്‍വീസുണ്ടാകില്ല. കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ് 7നും റദ്ദാക്കി. 6നുള്ള കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസും പനവേലില്‍ യാത്ര അവസാനിപ്പിക്കും. 7നുള്ള ലോകമാന്യതിലക്കൊച്ചുവേളി ട്രെയിന്‍ പനവേലില്‍ നിന്നു പുറപ്പെടും.