തിരുവനന്തപുരം > എറണാകുളം സൗത്ത് (ജങ്‌ഷൻ) റെയിൽവേ സ്‌റ്റേഷനിലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാൽ വിവിധ സർവീസുകൾ പൂർണമായും ഭാഗികമായും റദ്ദാക്കി ദക്ഷിണറെയിൽവെ.
പൂർണമായി സർവീസ് റദ്ദാക്കിയ ട്രെയിനുകൾ
30, മെയ് ഒന്ന് തീയതികളിൽ നാല് ട്രയിനുകൾ സർവീസ് നടത്തില്ല. 30ന് വൈകിട്ട് 5.40ന് എണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം – -ഷൊർണൂർ മെമു (06018), മെയ് ഒന്നിന് പുലർച്ചെ 4.30ന് ഷൊർണൂരിൽ നിന്ന് പുറപ്പെടേണ്ട ഷൊർണൂർ –- എറണാകുളം മെമു (06017), വൈകിട്ട് 5.20ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചർ സ്‌പെഷ്യൽ (06434), രാവിലെ 7.45ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട കോട്ടയം പാസഞ്ചർ (06453) എന്നിവയാണ് പൂർണമായി റദ്ദാക്കിയത്.
ഭാഗികമായി റദ്ദാക്കിയവ
ഏപ്രിൽ 30: -മധുരൈ – ഗുരുവായൂർ എക്‌സ്‌പ്രസ് കോട്ടയത്ത് സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം – ഗുരുവായൂർ എക്സ്പ്രസ് എറണാകുളം നോർത്തിലും കാരയ്‌ക്കൽ – എറണാകുളം എക്‌സ്‌പ്രസ് പാലക്കാടും ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്സ്പ്രസ് എറണാകുളം നോർത്തിലും സർവീസ് അവസാനിപ്പിക്കും.
മെയ് ഒന്ന്: രാത്രി 11.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് (16128) മെയ് രണ്ടിന് പുലർച്ചെ 1.20ന് എറണാകുളത്ത് നിന്നാകും പുറപ്പെടുക. പുലർച്ചെ 3.25ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് (16341) പുലർച്ചെ 5.20ന് എറണാകുളത്ത് നിന്നാകും പുറപ്പെടുക. മെയ് ഒന്നിന് രാത്രി 10.25ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം – കാരയ്‌ക്കൽ എക്‌സ്‌പ്രസ് (16188) രണ്ടിന് പുലർച്ചെ 1.40ന് പാലക്കാട് നിന്നാകും സർവീസ് ആരംഭിക്കുക. ഒന്നിന് പുലർച്ചെ 5.50ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ഗുരുവായൂർ – മധുരൈ എക്‌സ്‌പ്രസ് (16328) രാവിലെ 9.37ന് കോട്ടയത്ത് നിന്നാകും സർവീസ് ആരംഭിക്കുക.
വഴി തിരിച്ചുവിടുന്നവ
മെയ് ഒന്നിന്റെ ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് (16128) എറണാകുളം ജങ്‌ഷൻ, ചേർത്തല, ആലപ്പുഴ എന്നീ സ്‌റ്റേഷനുകളിൽ കയറാതെ കോട്ടയം വഴിയാകും പുറപ്പെടുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. ഒന്നിന് വൈകിട്ട് 5.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസും കോട്ടയം വഴിയാകും സർവീസ് നടത്തുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിൽ അധിക സ്‌റ്റേഷനുകൾ അനുവദിച്ചിട്ടുണ്ട്.