തിരുവനന്തപുരം > ബിജെപിയിൽ ചേർന്ന സംവിധായകൻ മേജർ രവിയെ സംസ്ഥാന വൈസ് പ്രസിഡന്റായും കണ്ണൂരിലെ കോൺഗ്രസ് നേതാവ് സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നിയോഗിച്ചു. ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.