ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? ശരീരഭാരം കുറയ്ക്കാനായി ചിട്ടയായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിൻതുടരേണ്ടത് അത്യാവശ്യമാണ്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങൾ…
- സൂപ്പ്…
- ഭക്ഷണത്തിന് മുമ്പ് സൂപ്പ് കഴിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ജലാംശം കൂടുതലാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- ഇലക്കറികൾ…
- ഇലക്കറിയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ നിറച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അവ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നു.
- സിട്രസ് പഴങ്ങൾ…
- വിറ്റാമിൻ സിയും നാരുകളും നിറഞ്ഞ, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾക്ക് ഉപാപചയം വർദ്ധിപ്പിക്കാനും ദഹനത്തെ സഹായിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
- ഹെർബൽ ചായകൾ…
- ഗ്രീൻ ടീ, ഇഞ്ചി ചായ, കറുവപ്പട്ട ചായ തുടങ്ങിയ പാനീയങ്ങൾ ഉപാപചയം വർദ്ധിപ്പിക്കും. മെച്ചപ്പെട്ട ദഹനത്തിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
- ഓട്സ്…
- ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഓട്‌സ് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഓട്സ് പതിവായി ഉൾപ്പെടുത്തുന്നത് കലോറി ഉപഭോഗം കുറയ്ക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
- തെെര്…
- പ്രോട്ടീനിന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ് തെെര്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും പേശികളുടെ വളർച്ചയെ സഹായിക്കുകയും വിശപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
- നട്സ്…
- ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ നിറഞ്ഞിരിക്കുന്ന നട്സ് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.