അമിതവണ്ണം പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. വയറിലെ കൊഴുപ്പിനെ നിസാരമായി തള്ളിക്കളയാൻ പറ്റില്ല. വിസറൽ ബോഡി ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് വളരെ അപകടകരമാണ്. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യത്തെ ഇത് ഹാനികരമായി ബാധിച്ചേക്കാം. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയും അടിവയറിൽ കൊഴുപ്പടിയുന്നതിനുള്ള പ്രധാനകാരണങ്ങളാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ആറ് ഭക്ഷണങ്ങൾ…
- ഒന്ന്…
- ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ കൂണിന് ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുമുണ്ട്. പ്രോട്ടീനും നാരുകളും പ്രദാനം ചെയ്യുന്ന കൂൺ ശരീരഭാരം കുറയ്ക്കാനും ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂണിൽ ഉയർന്ന അളവിലുള്ള അവശ്യ വിറ്റാമിനായ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
- രണ്ട്…
- പാലക്ക് ചീര ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ കലോറി കുറവുമാണ്. ഇതിലെ ഉയർന്ന അളവിലുള്ള നാരുകൾ നല്ല ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു.
- മൂന്ന്…
- ഉയർന്ന ഗുണമേന്മയുള്ള നാരുകളും ആരോഗ്യം വർദ്ധിപ്പിക്കുന്ന ധാതുക്കളും വിറ്റാമിനുകളും കൂടാതെ, ശരീരത്തിലെ കൊഴുപ്പ് നഷ്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.
- നാല്…
- വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പേരയ്ക്ക ദിവസവും കഴിക്കുന്നത് ശീലമാക്കാം. ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്‌സ് വളരെ കുറവാണ്.
- അഞ്ച്…
- ധാരാളം നാരുകൾ അടങ്ങിയ പഴമാണ് പീച്ച്. മലബന്ധം പോലുളള പ്രശ്‌നങ്ങൾക്കും ഇത് ഉത്തമമാണ്. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും.
- ആറ്…
- പൈനാപ്പിളിലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്.
- ഏഴ്…
- വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ ആരോഗ്യകരമായ ദഹനവ്യവസ്ഥ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി കഴിക്കുന്നത് വയറിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.