• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മാറി നിൽക്കു, ശിവകുമാർ മുഖ്യമന്ത്രിയാകട്ടെ; വേദിയിലിരിക്കുന്ന സിദ്ധരാമയ്യയോട് വൊക്കലിഗ മഠാധിപതി

by Web Desk 04 - News Kerala 24
June 27, 2024 : 10:13 pm
0
A A
0
മാറി നിൽക്കു, ശിവകുമാർ മുഖ്യമന്ത്രിയാകട്ടെ; വേദിയിലിരിക്കുന്ന സിദ്ധരാമയ്യയോട് വൊക്കലിഗ മഠാധിപതി

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുയർന്ന രഹസ്യ ചർച്ചകൾ മറനീക്കി പുറത്തേക്ക്. ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യഷനുമായ വൊക്കലിഗ നേതാവ് ഡി.കെ. ശിവകുമാറിനായി സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിയൊഴിയണമെന്ന് വിശ്വ വൊക്കലിഗ മഹാ സമസ്താന മഠാധിപതി ചന്ദ്രശേഖരനാഥ സ്വാമി പരസ്യമായി ആവശ്യപ്പെട്ടു.

സിദ്ധരാമയ്യയും ശിവകുമാറും വേദിയിലിരിക്കെ, ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന നാടപ്രഭു കെംപെഗൗഡ ജയന്തി ചടങ്ങിലാണ് വൊക്കലിഗ സ്വാമി ആവശ്യമുന്നയിച്ചത്. പ്രശസ്ത വൊക്കലിഗ മഠങ്ങളായ അദി ചുഞ്ചനഗിരി മഠത്തിലെ നിർമലാനന്ദ സ്വാമി, സപ്തികാപുരി മഠത്തിലെ നഞ്ചവധൂത സ്വാമി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ചന്നഗിരിയിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ വി. ശിവഗംഗ കഴിഞ്ഞദിവസം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്വാമിയും പരസ്യ ആവശ്യം ഉന്നയിച്ചതെന്നതാണ് ശ്രദ്ധേയം.

‘എല്ലാവരും മുഖ്യമന്ത്രിയായി അധികാരം ആസ്വദിച്ചു. എന്നാൽ, ഞങ്ങളുടെ ഡി.കെ. ശിവകുമാർ മാത്രം മുഖ്യമന്ത്രിയായില്ല. അതിനാൽ, മുഖ്യമന്ത്രി പദവി അനുഭവിച്ച സിദ്ധരാമയ്യ, ദയവുചെയ്ത് ശിവകുമാറിനായി പദവിയൊഴിയണം. ശിവകുമാറിന് അനുഗ്രാശിസ്സുകളും നൽകണം. സിദ്ധരാമയ്യ വിചാരിച്ചാലേ ഇതു നടക്കൂ. അല്ലാത്ത പക്ഷം നടക്കില്ല. അതിനാൽ സിദ്ധരാമയ്യയോട് കൈകൂപ്പി ഞാൻ പറയുന്നു, ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’ – വൊക്കലിഗ സ്വാമി പറഞ്ഞു.

ചടങ്ങിന് ശേഷം ഇതുസംബന്ധിച്ച് സിദ്ധരാമയ്യയോട് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ, കോൺഗ്രസ് ഒരു ഹൈകമാൻഡ് പാർട്ടിയാണെന്നും ഇതു ജനാധിപത്യ സംവിധാനമാണെന്നും ഹൈകമാൻഡ് പറയുന്നത് തങ്ങൾ അനുസരിക്കുമെന്നും പ്രതികരിച്ചു. ‘കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു’ എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ‘സംസ്ഥാനത്ത് നടപ്പാക്കാനുള്ള പദ്ധതികളെ കുറിച്ച് സംസാരിക്കാൻ എം.പിമാർക്കൊപ്പം താനും സിദ്ധരാമയ്യയും ഡൽഹിയിലേക്ക് പോവുകയാണെന്നും ശിവകുമാർ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻജയം നേടിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വടംവലി നടന്നിരുന്നു. ഒടുവിൽ ഹൈകമാൻഡിന്റെ ഒത്തുതീർപ്പു ഫോർമുലയിലാണ് സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പദവും ശിവകുമാറിന് ഉപമുഖ്യമന്ത്രി പദവും നൽകിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫലസ്തീനികളെ ആക്രമിക്കാനെത്തിയ ഇസ്രായേൽ സൈനികൻ ബോംബ് പൊട്ടി മരിച്ചു; 16 സൈനികർക്ക് പരിക്ക്

Next Post

ടി.​പി കേസിലെ ശിക്ഷ ഇളവ്: ആ കത്ത് പുറത്തായതെങ്ങനെ? അന്വേഷണവുമായി സർക്കാർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ടി.​പി കേസിലെ ശിക്ഷ ഇളവ്: ആ കത്ത് പുറത്തായതെങ്ങനെ? അന്വേഷണവുമായി സർക്കാർ

ടി.​പി കേസിലെ ശിക്ഷ ഇളവ്: ആ കത്ത് പുറത്തായതെങ്ങനെ? അന്വേഷണവുമായി സർക്കാർ

തെരഞ്ഞെടുപ്പിന് പിന്നാലെ മുസ്‍ലിംകൾ ആക്രമിക്കപ്പെടുന്നു -പോളിറ്റ് ബ്യൂറോ

തെരഞ്ഞെടുപ്പിന് പിന്നാലെ മുസ്‍ലിംകൾ ആക്രമിക്കപ്പെടുന്നു -പോളിറ്റ് ബ്യൂറോ

കോട്ടയം ജില്ലയിലും ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം ജില്ലയിലും ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെർത്ത് പൊട്ടിവീണ് മരണം; നഷ്ടപരിഹാരത്തിന് നിവേദനം

ബെർത്ത് പൊട്ടിവീണ് മരണം; നഷ്ടപരിഹാരത്തിന് നിവേദനം

മഴയിൽ ജാഗ്രത, കൊച്ചിയിൽ കനത്ത മഴ, വടക്കൻ കേരളത്തിലും മുന്നറിയിപ്പ്

മഴയുടെ ശക്തി കുറയുന്നു; ആലപ്പുഴയിലെ 4 താലൂക്കുകളിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In