കോഴിക്കോട് : മലബാർ സിമന്റ്സ് എംഡി മുഹമ്മദ് അലി വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകി. മാർച്ച് 31 വരെയേ സ്ഥാനത്ത് തുടരുകയുള്ളൂ എന്ന് മുഹമ്മദ് അലി രാജിക്കത്തിൽ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെയ്ക്കുന്നു എന്നാണ് വിശദീകരണം. തൊഴിലാളി യൂണിയനുകളുടെ സമ്മർദമാണ് രാജിക്ക് കാരണമെനനന്നാണ് സൂചന. തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്നാരോപിച്ച് സി.ഐ.ടി.യു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു. കരാർ തൊഴിലാളികളുടെ തൊഴിൽ ദിനം 20 ൽ നിന്ന് 15 ആയി വെട്ടിക്കുറച്ച എം ഡിയുടെ തീരുമാനത്തിനെതിരെയായിരുന്നു സി ഐ ടി യുവിന്റെ നേതൃത്വത്തിൽ ഉപരോധ സമരം നടന്നത്. തൊഴിൽ ദിനം വെട്ടിക്കുറച്ച നടപടി റദ്ദാക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് അന്ന് ഉപരോധം അവസാനിപ്പിച്ചത്.