തിരൂർ > എംഎസ്എഫ്, കെഎസ്‌യു, ഫ്രറ്റേർണിറ്റി കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി നൽകി മലയാള സർവകലാശാല യൂണിയൻ എസ്എഫ്‌ഐക്ക്. 21 ൽ 21 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. ഹെക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് നടത്തിയ റീ ഇലക്ഷനിലാണ് എസ്എഫ്ഐ വൻവിജയം നേടിയത്.
നാമനിർദ്ദേശ പത്രികയിലെ സൂക്ഷ്മപരിശോധനക്കിടെ യു ഡി എസ് എഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിരുന്നു. ഇതേ തുടർന്ന് മതിയായ കാരണങ്ങൾ ഇല്ലാതെ നാമനിർദ്ദേശ പത്രിക തള്ളിയെന്നാരോപിച്ചാണ് എംഎസ്എഫ് പ്രവർത്തകർ ഹൈക്കോടതിയിൽ ഹർജിനൽകിയത്. ഇതേ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ 21 സീറ്റിൽ 18 ലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. തുടർന്ന് ചെയർപഴ്സൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നിങ്ങനെ 3 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു.
ചെയർമാനായി എസ്എഫ്ഐയുടെ ഒ ശ്രീകാന്ത്, ജനറൽ സെക്രട്ടറിയായി വി സഞ്ജീവ്, ജനറൽ ക്യാപ്റ്റനായി കെ പ്രണവ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എസ്എഫ്‌ഐ സ്ഥാനാർത്ഥി 273 വോട്ടും എംഎസ്എഫ് സ്ഥാനാർത്ഥി അൻസിറ ബീഗം 44 വോട്ടും നേടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐ സ്ഥാനാർത്ഥി വി സഞ്ജീവ് 273 വോട്ടും എംഎസ്എഫ് സ്ഥാനാർത്ഥി ഫൈസൽ ഇബ്രാഹിം പുരയ്ക്കൽ 48 വോട്ടും ജനറൽ ക്യാപ്റ്റൻ സ്ഥാനത്തിന് എസ്എഫ്‌ഐ’യുടെ കെ പ്രണവ് 289 വോട്ടും എംഎസ്എഫിൻ്റെ ഖമറിയ സന 32 വോട്ടും നേടി.
ഹൈക്കോടതി വിധിയുമായെത്തി ഇലക്ഷൻ നടത്തിയിട്ടും യുഡിഎസ്എഫിന് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. മത്സരിച്ച 3 സീറ്റുകളിലും 50ൽ താഴെ വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്.
വൈസ് ചെയർപേഴ്സൺ: എ കെ പ്രിയനന്ദ, അഫ്സൽ റാഫി. ജോയിൻ്റ് സെക്രട്ടറിമാർ: അലൻ ജോമോൻ, നീന പ്രകാശ്. മാഗസിൻ എഡിറ്റർ: കെ അനഘ. ഫൈൻ ആർട്ട്സ് സെക്രട്ടറി: പി എസ് ധാത്രിയ, സെനറ്റ് പ്രതിനിധി: കെ സി നിവേദ്യ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൂടാത 11 അസോസിയേഷനിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു.
അസോസിയേഷൻ പ്രതിനിധികൾ
വിനയ് ടി (ഭാഷാശാസ്ത്രം ), ഗായത്രി കെ (സാഹിത്യപഠനം), ശരത് ആർ കിരൺ(സാഹിത്യരചന ), അജിത്ത് ഇ ആർ (സംസ്കാരപൈതൃകപഠനം ), പ്രജിത്ത് ലാൽ എം പി( മാധ്യമപഠനം), ചന്ദന പി (പരിസ്ഥിതിപഠനം), അതുൽ കൃഷ്ണ ടി പി ( വികസനപഠനം ), അഫ്സൽ ഇ എം( സോഷ്യോളജി ), അരുൺലാൽ ഒ (ചരിത്രപഠനം ), വിപിൻ എം(ചലച്ചിത്രപഠനം ), അമർ സനാദ് പി കെ( താരതമ്യ വിവർത്തനപഠനം)