തിരുവനന്തപുരം: മലയാളി ദമ്പതിമാരെയും സുഹൃത്തായ യുവതിയെയും അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.
മാർച്ച് 26നാണ് മൂവരും അരുണാചലിലേക്ക് പോയത്. 28ന് ലോവർ സുബാൻസിരി ജില്ലയിലെ ജിറോ എന്ന സ്ഥലത്തെ ഹോട്ടലിൽ മുറിയെടുത്തെന്നാണ് വിവരം.
ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. 27ന് ആര്യയെ കാൺമാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മരണ വാർത്ത അറിഞ്ഞത്.