ദുബൈ: യുഎഇയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കായംകുളം കണ്ടല്ലൂര്‍ വൈക്കത്തുശ്ശേരിയില്‍ വീട്ടില്‍ അജിത് ചന്ദ്രന് (44) ആണ് മരിച്ചത്. പനി ബാധിച്ച് ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു.പ്രവാസി സംഘടനയായ ‘ഓര്മ’യുടെ സജീവ പ്രവര്‍ത്തകനായിരുന്ന അജിത് ചന്ദ്രന് അവിവാഹിതനാണ്. പിതാവ് – പരേതനായ ജി. ചന്ദ്രസേനന്. മാതാവ് – പി.കെ ശാന്തമ്മ. സഹോദരന് – അശ്വിന് ചന്ദ്രന്.