റിയാദ്: സൗദി അറേബ്യയിൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. 17 വർഷത്തോളമായി മദീനക്കടുത്ത് ഹാനാക്കിയ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയായിരുന്നു. അതിന് ശേഷമാണ് ഹൃദയ സ്തംഭനം ഉണ്ടായത്. ഭർത്താവ്: ജിന്റോ ജോർജ്, മകൻ: ജിനോ ജിന്റോ (13 വയസ്സ്). മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവർത്തകർ സലാം കല്ലായ്, നിസാർ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവർ സജീവമായി രംഗത്തുണ്ട്.