റിയാദ്: ജിദ്ദയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ മണ്ണഞ്ചേരി നേതാജി ജങ്ഷന് സമീപം പരുമൂട്ടില് ജോസഫ് പി. ചെറിയാന് (സലേഷ് 55) ആണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച വൈകീട്ട് ഒമ്പതിന് മരിച്ചത്. മകള്‍ എസ്തേറിന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് കുടുംബ സമേതം യാത്രക്കൊരുങ്ങവേ സലേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് മൂന്നിന് സൗദിയിലേക്ക് മടങ്ങാന്‍ തയ്യാറായിരിക്കേയാണ് അന്ത്യം. നഴ്സായ റീനയാണ് ഭാര്യ. മറ്റുമക്കള്‍: കാതറിന്, കെസിയ. പിതാവ്: പരേതനായ പി.ഐ. ചെറിയാന്. മാതാവ്: മറിയാമ്മ. സഹോദരന്: മണ്ണഞ്ചേരി പരുമൂട്ടില് പ്രിേന്റഴ്സ് ഉടമ ചെറിയാന് പി. സെബാസ്റ്റ്യന്‍ (സജു).