ലണ്ടന്‍: യുകെയില്‍ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് സമീപം റെക്സ് ഹാം രൂപതയില്‍ ജോലി ചെയ്തിരുന്ന വയനാട് സ്വദേശി ഫാ. ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്നാണ് നിഗമനം. പതിവ് കുര്‍ബാനയ്ക്ക് വൈദികന് എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഫാ. ഷാജി പുന്നാട്ടിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.