റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മദീനയിൽ നിര്യാതയായി. ചെർപ്പുളശ്ശേരി എളിയപ്പാട്ട സ്വദേശിനി കൂടമംഗലം ബീവിക്കുട്ടി (77) ആണ് മരിച്ചത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉടൻ മരണം സംഭവിച്ചു.
മരണസമയത്ത് മക്കൾ കൂടെയുണ്ടായിരുന്നു. ഭർത്താവ്: പരേതനായ അലവി, മക്കൾ: ആസിയ, ഹംസ, നഫീസ, സുഹറ, ഖദീജ. മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി. നിയമ സഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിങ് കോഓഡിനേറ്റർ ഷഫീഖ് മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു.