തൃശൂര്‍: വാൽപ്പാറ വെള്ളമല ടണലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. വാൽപ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണൻ ( 26 ) ആണ് മരിച്ചത്.വാൽപ്പാറയിലെ ബന്ധുവിനൊപ്പം തുണിക്കട നടത്തുകയായിരുന്നു ശ്യാം. കൂട്ടുകാർക്കൊപ്പം ഉച്ചയോടെയാണ് കുളിക്കാൻ പോയത്. പാറയിടുക്കിൽ അകപ്പെട്ട ശ്യാം കൃഷ്ണനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.