കോഴിക്കോട് : അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന് മമ്മൂട്ടിയും രംഗത്ത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് രാവിലെ പങ്കിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ കുറിപ്പ് വൈറല്‍ ആകുകയും ചെയ്തു. ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടന്റെ പിന്തുണ.