വയനാട് : മുത്തങ്ങയിൽ വെച്ച് 247 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ആലപ്പുഴ സ്വദേശി സുഹൈലിനെയാണ് എക്സൈസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് പൊൻകുഴി ക്ഷേത്രത്തിന് സമീപം ബസ് തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി വിൽപ്പനയ്ക്ക് കൊണ്ടുവന്ന മയക്കുമരുന്നാണിതെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.