കേളകം: കണ്ണൂർ കേളകത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെ ഗൃഹനാഥൻ കടന്നൽകുത്തേറ്റു മരിച്ചു. കേളകം ഇല്ലിമുക്കിലെ ചന്ദ്രേടത്ത് തോമസ് (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. വീടിനോട് ചേർന്ന കൃഷിയിടത്തിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് തോമസിന് കടന്നൽകുത്തേറ്റത്. ഉടൻ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ജാൻസി. മക്കൾ: ഡിവിന, ഡെൽവിൻ.