ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൂപ്പര്‍ഫാസ്റ്റ് ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്പില്‍ പരേതരായ പി ജെ തോമസ് (കുഞ്ഞാമാച്ചന്) ത്രേസ്യാമ്മ തോമസ് ദമ്പതികളുടെ മകന് ടോണി തോമസ് (57) ആണ് മരിച്ചത്.
ഞായറാഴ്ച പകല്‍ മൂന്ന് മണിയോടെ കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ബസിൽനിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് കൂടി പോയ തിരുവനന്തപുരം – കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിലേക്ക് വീണാണ് അപകടം. വര്‍ഷങ്ങളായി ചങ്ങനാശേരിയില്‍ എവര്‍ ഗ്രീന്‍ എന്ന സ്ഥാപനം നടത്തി ഡെക്കറേഷന് ജോലികള്‍ ചെയ്തുവരികയായിരുന്നു. ഡെക്കറേഷന് ജോലിയുമായി ബന്ധപ്പെട്ട് പുറത്തു പോയി മടങ്ങി വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. അപകട ശേഷം ചങ്ങനാശേരി ഫയർഫോഴ്സ് ബസ്സ്റ്റാൻഡ് ശുചീകരിച്ചു
ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. ഭാര്യ: റാണി ടോണി. മക്കള്‍: റൂണ ട്രീസ ടോണി, ട്രിജോ ടോം ടോണി (ഇരുവരും ദുബൈയില്‍).