• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്കൂൾ വിട്ടുവരുമ്പോൾ വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡനം, വിവരമറിഞ്ഞത് സഹപാഠികൾ; 65കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ

by Web Desk 04 - News Kerala 24
February 1, 2024 : 3:32 pm
0
A A
0
സ്കൂൾ വിട്ടുവരുമ്പോൾ വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡനം, വിവരമറിഞ്ഞത് സഹപാഠികൾ; 65കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ

തൃശൂർ : സ്കൂൾ വിദ്യാർത്ഥിനിയായ ഒൻപത് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 65കാരനായ വയോധികനെ കുന്നംകുളം പോക്സോ കോടതി ഇരട്ട ജീവപര്യന്ത്യം തടവിനും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പുന്നയൂർ എടക്കര ഉദയംതിരുത്തി വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.2016 ലാണ് കേസ്സിനാസ്പദമായ സംഭവം. പെൺകുട്ടി സ്കൂൾ വിട്ടുവരുന്നവഴിക്ക് വീട്ടിൽ വിളിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി മദ്രസയിൽ ഉസ്താദിന്റെ മതപഠന ക്ലാസ്സ്‌ കേട്ടിരിക്കുമ്പോൾ കരയുകയും കാര്യം ചോദിച്ചറിഞ്ഞ കൂട്ടുകാരികളോട് സംഭവം പറയുകയുമായിരുന്നു. കൂട്ടുകാർ സംഭവം അവരവരുടെ വീട്ടിൽ പറയുകയും അവരുടെ രക്ഷിതാക്കൾ പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് പലതവണ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്.

വടക്കേക്കാട് പോലീസ് ഇൻസ്‌പെക്ടർ അമൃതരംഗന്റെ നിർദേശപ്രകാരം വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ ജി . ബിന്ദു കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇൻസ്‌പെക്ടർ അമൃതരംഗൻ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും, നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചുമാണ് വിധി പ്രസ്താവിച്ചത്.

പ്രോസിക്യുഷനു വേണ്ടി അഡ്വ കെഎസ്. ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അനുഷ, രഞ്ജിക കെ. ചന്ദ്രൻ എന്നിവരും വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രതീഷും പ്രവർത്തിച്ചു. വിധി പറഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ വികാര പ്രകടനങ്ങൾക്കും കുന്നംകുളം പോക്സോ കോടതി സാക്ഷിയായി. കേസിന്റെ വിധി കേൾക്കാൻ കുട്ടിയുടെ മാതാവും ഭർതൃപിതാവും കോടതിയിലെത്തിയിരുന്നു.

വിധിയറിഞ്ഞതോടെ താൻ വർഷങ്ങളായി മനസ്സിൽ അടക്കിപ്പിടിച്ച് കൊണ്ടു നടന്നിരുന്ന വിഷമം പ്രോസിക്യൂട്ടർ അഡ്വ കെ എസ്.ബിനോയിയെ കെട്ടിപ്പിടിച്ച് മാതാവ് കരഞ്ഞു തീർത്തു. നിറഞ്ഞ കണ്ണുകളോടെയാണ് മാതാവും ഭർത്തൃപിതാവും പ്രോസിക്യൂട്ടർക്ക് നന്ദി പറഞ്ഞത്. പ്രതിക്ക് ഇരട്ട ജീവപര്യന്തമടക്കമുള്ള ശിക്ഷ വിധിച്ച ജഡ്ജി, അഭിഭാഷകർ, വടക്കെക്കാട് പോലീസ് എന്നിവരോടും കുട്ടിയുടെ കുടുംബം നന്ദി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുജറാത്തിലെ കച്ചിൽ ഭൂചലനം: 4.1 തീവ്രത രേഖപ്പെടുത്തി

Next Post

ബേബി സ്ട്രോളറുകൾക്ക് മക്കയിലെ കഅ്ബ മുറ്റത്ത് വിലക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബേബി സ്ട്രോളറുകൾക്ക് മക്കയിലെ കഅ്ബ മുറ്റത്ത് വിലക്ക്

ബേബി സ്ട്രോളറുകൾക്ക് മക്കയിലെ കഅ്ബ മുറ്റത്ത് വിലക്ക്

സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ കൈമാറിയാൽ വൻ തുക പിഴ; കര്‍ശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ കൈമാറിയാൽ വൻ തുക പിഴ; കര്‍ശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

തെരഞ്ഞെടുപ്പിന് രാമക്ഷേത്രം മതി; ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ്

തെരഞ്ഞെടുപ്പിന് രാമക്ഷേത്രം മതി; ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ്

മകൾ അകത്തുള്ളത് ഓർമയില്ലാതെ കാർ പാർക്ക് ചെയ്ത് ജോലിക്ക് പോയി; അമ്മയുടെ മറവിയിൽ അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

മകൾ അകത്തുള്ളത് ഓർമയില്ലാതെ കാർ പാർക്ക് ചെയ്ത് ജോലിക്ക് പോയി; അമ്മയുടെ മറവിയിൽ അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗ്യാൻവാപി: കോടതി നടപടി ആശങ്കാജനകം -ഐ.എൻ.എൽ

ഗ്യാൻവാപി: കോടതി നടപടി ആശങ്കാജനകം -ഐ.എൻ.എൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In