തൃശൂർ: തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പോലീസും വിദ്യാർത്ഥികളുമായി സംഘർഷം. പോലീസ് ലാത്തിവീശി. വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ ആളെ പോലീസ് ഇടപെട്ട് വിട്ടയച്ചെന്ന് ആരോപണം. വിദ്യാർത്ഥികൾ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വിദ്യാർത്ഥിനിയെ ശല്യം ചെയ്തയാൾ വിയ്യൂർ ജയിലിലെ ജീവനക്കാരനാണെന്ന് ആരോപണം.
രാത്രിയാണ് സംഭവം. തൃശൂർ എഞ്ചിനീയറിംഗ് കോളേജിന് മുന്നിൽ ഒരു കാർ വന്ന് നിന്നു. ഈ കാർ വിദ്യാർത്ഥിനികൾക്ക് നേരെ ഹോൺ മുഴക്കി. കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങി പെൺകുട്ടികൾക്ക് നേരെ കമന്റടിച്ചു. സ്ഥലത്ത് ഉണ്ടായിരുന്ന ആൺകുട്ടികളെ ഇയാളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം ഇയാളെ വിട്ടയച്ചുവെന്നാണ് പരാതി. തുടർന്നാണ് വിദ്യാർത്ഥികളും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് പൊലീസുകാർ വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശുകയായിരുന്നു.