കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. 1650 ഗ്രാം സ്വര്‍ണ്ണം അരയില്‍ തോര്‍ത്തുകെട്ടി ഒളിപ്പിച്ചാണ് കടത്തിയത്. ജിദ്ദ – കാലിക്കറ്റ് സ്പൈസ് ജെറ്റ് വിമാനത്തിലാണ് സ്വര്‍ണ്ണമെത്തിച്ചത്. ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറെന്ന സംശയത്തെ തുടർന്നാണ് ജിദ്ദ – കാലിക്കറ്റ് സ്പൈസ് ജെറ്റ് ഇന്നലെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. സ്പൈസ് ജെറ്റിന്റെ മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കാൻ സുരക്ഷാ പരിശോധന നടത്തിയപ്പോൾ സമദ് സ്വർണ്ണം ഉപേക്ഷിക്കാൻ ശ്രമിച്ചു. തുടര്‍ന്നാണ് പിടിക്കപ്പെട്ടത്. 70 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്.