ഷൊര്‍ണൂര്‍: വന്ദേഭാരത് ട്രെയിന്‍ ശുചിമുറിയില്‍ ഒളിച്ചിരുന്ന ഉപ്പള സ്വദേശി ശരണ്‍ ലഹരിക്ക് അടിയമയാണെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ കത്തി കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കാസര്‍കോട്ട് നിന്നാണ് ഇയാള്‍ എകസ്പ്രസിന്റെ എക്സിക്യൂട്ടീവ് കോച്ചില്‍ കയറിയത്. പിന്നാലെ ടോയിലറ്റില്‍ കയറിയ ഇയാള്‍, കതക് അകത്തുനിന്ന് കയര്‍ കെട്ടി ഇരിക്കുകയായിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍, റെയില്‍വെ അധികൃതര്‍ പൂട്ടുപൊളിച്ച് ഇയാളെ പുറത്തെത്തിച്ചു. ഇയാള്‍ക്ക് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥത ആയിരുന്നുവെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി. ശുചിമുറിയുടെ വാതില്‍ അകത്ത് നിന്നും കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാള്‍ അകത്തിരുന്നത്.