• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണിപ്പൂരിന്റെ വേദന രാജ്യത്തിന്റെ വേദനയാണ്, മുഖ്യമന്ത്രിയെ മാറ്റണം; സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം

by Web Desk 04 - News Kerala 24
June 24, 2023 : 8:52 pm
0
A A
0
മണിപ്പൂരിന്റെ വേദന രാജ്യത്തിന്റെ വേദനയാണ്, മുഖ്യമന്ത്രിയെ മാറ്റണം; സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം

ദില്ലി : മണിപ്പൂരിലെ കലാപ സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജി ആവർത്തിച്ച് ആവശ്യപ്പെട്ട് പ്രതിപക്ഷം. ബിരേൻ സിംഗ് രാജി വെച്ചാൽ മാത്രമേ ഫലപ്രദമായ ചർച്ചകൾ നടക്കുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ സംസാരിക്കണമെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കോൺഗ്രസ് ആവശ്യപ്പെട്ടു. ആർഎസ്എസ് പോലും വിഷയത്തിൽ പ്രതികരിച്ച സാഹചര്യത്തിലും പ്രധാനമന്ത്രി പുലർത്തുന്ന മൌനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മണിപ്പൂരിന്റെ വേദന രാജ്യത്തിന്റെ വേദനയാണ്. ഈ നിർണായക സമയത്ത് പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്. വിഷയത്തിൽ ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല. ബീരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനത്ത് ഉള്ളിടത്തോളം സംസ്ഥാനത്ത് സമാധാനം ഉണ്ടാകില്ല. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മണിപ്പൂരിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിലുണ്ടായ കാലതാമസത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചതായി സിപിഎം പ്രതിനിധി ജോൺ ബ്രിട്ടാസ് എംപിയും പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനം ദൗർഭാഗ്യകരമാണ്. മണിപ്പൂർ സംബന്ധിച്ച് സർക്കാർ സമഗ്രമായ ചർച്ചയക്ക് തയ്യാറാക്കണം. പ്രതിപക്ഷം മുന്നോട്ട് വെച്ച നിർദേശങ്ങളോട് സർക്കാർ കൃത്യമായി പ്രതികരിച്ചില്ല. പരിശോധിച്ച ശേഷം പ്രതികരിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായും ബ്രിട്ടാസ് പറഞ്ഞു.

മണിപ്പൂരില്‍ മെയ് മാസത്തിന്റെ തുടക്കത്തിൽ ആരംഭിച്ച കലാപം ഇനിയും അവസാനിച്ചിട്ടില്ല. നൂറിലധികം പേര്‍ കൊല്ലപ്പെടുകയും അക്രമത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. ഇതില്‍ പ്രതിപക്ഷം വിമർശനം കടുപ്പിക്കുന്നപോഴാണ് കേന്ദ്രം സർവകക്ഷിയോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സർക്കാർ സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിശദീകരിച്ചു. കലാപം നേരിടാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളും യോഗത്തില്‍ വ്യക്തമാക്കി.

മണിപ്പൂരിലേക്ക് സർവകക്ഷി സംഘത്തെ അയക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അടുത്ത ഒരാഴച്ചക്കുള്ളിൽ സംഘത്തെ അയക്കണമെന്നാണ് നിര്‍ദേശം. ഇതിനിടെ സർവകകക്ഷി യോഗത്തിന് ക്ഷണിക്കാത്തതില്‍ സിപിഐ പ്രതിഷേധിച്ചു. പി.സന്തോഷ്‌ കുമാർ കുമാർ എംപിയെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി നിയോഗിച്ചിരുന്നെങ്കിലും പ്രവേശനം ലഭിച്ചില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു. കലാപത്തില്‍ കുക്കി വിഭാഗത്തില്‍ നിന്ന് ഉള്ള ആളുകള്‍ കൊല്ലപ്പെട്ടതില്‍ ഇന്ന് ചുരാചന്ദ്പൂരില്‍ വിദ്യാര്‍ത്ഥി സംഘത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. കറുപ്പ് വസ്ത്രമണിഞ്ഞ് ശവപ്പെട്ടികളുമേന്തിയായിരുന്നു നിശബ്ദ പ്രതിഷേധം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോസ്റ്റര്‍ കണ്ട് ഞെട്ടി മലയാളികള്‍, ആരാണ് ‘അശോകൻ’?

Next Post

വാഗ്നർ സൈന്യം മോസ്കോയെ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വാഗ്നർ സൈന്യം മോസ്കോയെ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ

വാഗ്നർ സൈന്യം മോസ്കോയെ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ

ലോകോ പൈലറ്റ് ഇറങ്ങിപ്പോയി; ട്രെയിൻ രണ്ടര മണിക്കൂർ വാളയാറിൽ നിർത്തിയിട്ടു

ലോകോ പൈലറ്റ് ഇറങ്ങിപ്പോയി; ട്രെയിൻ രണ്ടര മണിക്കൂർ വാളയാറിൽ നിർത്തിയിട്ടു

മാലിന്യമുക്ത നവകേരളം: ശ്രദ്ധേയമായി ശുചിത്വ മിഷന്റെ ബോധവൽക്കരണ മൈം

മാലിന്യമുക്ത നവകേരളം: ശ്രദ്ധേയമായി ശുചിത്വ മിഷന്റെ ബോധവൽക്കരണ മൈം

കോട്ടയം പൂവരണിയിൽ ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമം; രണ്ടു പേർ പിടിയിൽ

കോട്ടയം പൂവരണിയിൽ ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമം; രണ്ടു പേർ പിടിയിൽ

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഈജിപ്തിൽ; 26 വർഷത്തിനിടെ ആദ്യം

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഈജിപ്തിൽ; 26 വർഷത്തിനിടെ ആദ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In