ദില്ലി: മണിപ്പൂർ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും അമിത് ഷാ പ്രഖ്യാപിച്ചു. അതിനിടെ, മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കുകിവിഭാഗം ആവശ്യപ്പെട്ടു. ഇന്നലെ അമിത് ഷായുമായുള്ള കൂടികാഴ്ചയിലാണ് പ്രത്യേകം ഭരണ സംവിധാനം വേണമെന്ന് ഗോത്ര നേതാക്കൾ ആവശ്യപ്പെട്ടത്.