ന്യൂഡൽഹി ∙ മെയ്തെയ്–കുക്കി ഏറ്റുമുട്ടൽ തുടരുന്ന മണിപ്പുരിൽ തീവ്രവാദ ഭീഷണിയില്ലെന്ന് സംയുക്ത സേനാമേധാവി ജനറൽ അനില്‍ ചൗഹാന്‍. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് എത്താന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പുര്‍ സന്ദര്‍ശനം പുരോഗമിക്കുകയാണ്. ഉന്നതതലയോഗം വിളിച്ച അദ്ദേഹം സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി. ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അമിത് ഷായുടെ സന്ദർശനത്തിനു തൊട്ടുമുൻപ് മെയ്തെയ് തീവ്രവാദഗ്രൂപ്പുകളും അസം റൈഫിൾസും തമ്മിൽ വെടിവയ്പുണ്ടായി.
25 ഭീകരരെ തോക്കുകളും ഗ്രനേഡുകളുമായി പിടികൂടിയതായി കരസേന അറിയിച്ചു. വീടുകൾക്കു തീയിട്ടതിന് അടക്കം അക്രമസംഭവങ്ങളിൽ 20 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് സംഘർഷം വീണ്ടും പടരുന്നതോടെ നൂറുകണക്കിനു പേർ പല ഗ്രാമങ്ങളിലായി ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതരവിഭാഗങ്ങൾക്ക് മേൽക്കൈയുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മെയ്തെയ്, കുക്കി വിഭാഗങ്ങളെ കരസേന രക്ഷപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.