കോഴിക്കോട് : അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടി മഞ്ജു വാര്യരും രംഗത്ത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് ഇന്ന് രാവിലെ പങ്കിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ കുറിപ്പ് വൈറല്‍ ആയിരുന്നു. ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ട് മലയാള സിനിമയിലെ യുവനിരയിലെ നിരവധി പേര് രംഗത്തെത്തിയിരുന്നു. ടൊവീനോ, പൃഥ്വിരാജ്, നിമിഷ സജയന്, കുഞ്ചാക്കോ ബോബന്, റിമ കല്ലിങ്കല്‍, പാര്‍വ്വതി എന്നിവരൊക്കെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതേ പോസ്റ്റ് ആണ് മഞ്ജു വാര്യരും പങ്കുവച്ചിരിക്കുന്നത്.