പത്തനംതിട്ട: തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് മാർ സെവേറിയോസ് മെത്രാപ്പൊലീത്ത. സഭയ്ക്ക് ഒരു പോറലും ഏൽക്കില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി. വൈകാരികമായിട്ടായിരുന്നു മെത്രാപ്പൊലീത്തയുടെ പ്രതികരണം. സസ്പെൻഷൻ സ്റ്റേ ചെയ്തതിന് പിന്നാലെ റാന്നി ക്നാനനായ വലിയ പള്ളിയിൽ ശുശ്രൂഷകൾ നടത്തിയതിന് ശേഷമാണ് കരഞ്ഞുകൊണ്ട് മെത്രാപ്പൊലീത്ത പ്രതികരിച്ചത്. സഭയുടെ അടിസ്ഥാനം ഒരിക്കലും ഇളകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ തനിക്കൊപ്പം ഉണ്ട്. ഏറെ വേദനിപ്പിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.