മസ്കറ്റ് : മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഒരു വര്ഷം നീണ്ട് നിൽക്കുന്ന ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം 2024 മാർച്ച് മാസം 08-ആം തീയതി നടക്കും. റൂവി, സെന്റ് തോമസ് ചർച്ചിൽ വെള്ളിയാഴ്ച വൈകിട്ട് 06.30 മണിക്ക് മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ റൈറ് റവ. ഡോ. യുയാകീം മാർ കൂറിലോസ് എപ്പിസ്കോപ്പാ നിർവ്വഹിക്കും. ഇടവക വികാരി റവ. സാജൻ വർഗീസ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഒമാൻ മതകാര്യ മന്ത്രാലയ ഡയറക്ട്ർ H.E. അഹമ്മദ് ഖാമ്മീസ് അൽ ബെഹ്റി, ഒമാനിലെ ഇന്ത്യൻ അംബാസിഡർ H.E. അമിത് നാരംഗ്, കേരളാ നിയമസഭാംഗം ചാണ്ടി ഉമ്മൻ എം. എൽ.എ., ഒമാനിലും ഇന്ത്യയിലും ബിസിനസ് ശൃംഖലകളുള്ള പ്രമുഖ വ്യവസായികളായ ഡോ. പി. മുഹമ്മദ് അലി, ശ്രീ. കിരൺ ആഷർ, പി.സി.ഒ ലീഡ് പാസ്റ്റർ ശ്രീ. മിറ്റ്ചൽ ഫോർഡ്, ഒമാൻ ക്യാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. വാഹീദ് അലി സൈദ് അൽ ഖറൂഷി തുടങ്ങി ആത്മീയ-സാംസ്കാരിക -സാമൂഹീക രംഗത്തെ പ്രമുഖർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ വ്യവസായികളായ ഡോ. പി. മുഹമ്മദ് അലി, ശ്രീ. കിരൺ ആഷർ എന്നിവരെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കും. തുടർന്ന് ഒരു വര്ഷം നീണ്ട് നിൽക്കുന്ന ആഘോഷപരിപാടികളുടെ വിവരണം ജനറൽ കൺവീനർ ശ്രീ. ബിനു എം. ഫിലിപ്പ് നിർവഹിക്കും. സുവർണ്ണ ജൂബിലി ആഘോഷപരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്-കമ്മറ്റിയും പ്രവർത്തിക്കുന്നു.
ജൂബിലി ചെയർമാൻ റവ. സാജൻ വർഗീസ്, വൈസ് ചെയർമാൻ റവ. ബിനു തോമസ്, ജനറൽ കൺവീനർ ബിനു എം. ഫിലിപ്പ്, ജോയിന്റ് കൺവീനർ ഫിലിപ്പ് കുര്യൻ, ഇടവക സെക്രട്ടറി ബിനു ഫിലിപ്പ്, പബ്ലിസിറ്റി & മീഡിയ കൺവീനർ സിബി യോഹന്നാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.