• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മസാലബോണ്ടിൽ ഇഡിക്ക് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പിന് മുന്നേ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ പറ്റില്ലെന്ന് ഹെെക്കോടതി

by Web Desk 04 - News Kerala 24
April 12, 2024 : 5:21 pm
0
A A
0
മസാലബോണ്ടിൽ ഇഡിക്ക് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പിന് മുന്നേ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ പറ്റില്ലെന്ന് ഹെെക്കോടതി

കൊച്ചി> കിഫ്ബി മസാലബോണ്ട് കേസിൽ ഇഡിക്ക് വീണ്ടും ഹെെക്കോടതിയിൽനിന്ന് തിരിച്ചടി. മുൻധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്കിനെ തെരഞ്ഞെടുപ്പിനുമുമ്പേ ചോദ്യംചെയ്യാൻ കഴിയില്ലെന്ന് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും വ്യക്തമാക്കി. ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ അപ്പീൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരിഗണിക്കും.

ഐസക്കിനെ വിളിപ്പിച്ച്‌ അവഹേളിക്കാനുള്ള ഇഡിയുടെ രാഷ്‌ട്രീയലക്ഷ്യത്തിന്‌ ഹൈക്കോടതിയിൽനിന്ന്‌ തിരിച്ചടി നേരിട്ടതോടെ ഇതേ കേസിൽ ഇഡി പ്രതിക്കൂട്ടിലാകുന്നത്‌ മുന്നാം തവണയാണ്. പത്തനംതിട്ടയിലെ എൽഡിഎഫ്‌ സ്ഥാനാർഥിയായ തോമസ്‌ ഐസക്കിനെ തെരഞ്ഞെടുപ്പുസമയത്ത്‌ ശല്യം ചെയ്യേണ്ടതില്ല എന്നാണ്‌ ചൊവ്വാഴ്‌ച ഹൈക്കോടതി പറഞ്ഞത്‌. വ്യക്തമായ കാരണമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം (റോവിങ്‌ എൻക്വയറി) വേണ്ടെന്ന്‌ 2023 ഡിസംബറിൽ ഹൈക്കോടതി എടുത്തുപറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ്‌ പ്രക്രിയ ആരംഭിച്ചശേഷവും പ്രതിപക്ഷ പാർടികളെയും നേതാക്കളെയും വേട്ടയാടാൻ ഏജൻസികളെ പറഞ്ഞുവിടുന്ന കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ്‌ കോടതിയുടെ ഇടപെടൽ.

കിഫ്‌ബി മസാല ബോണ്ട്‌ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമ (ഫെമ) ലംഘനമുണ്ടോ എന്ന അന്വേഷണത്തിൽ ഏഴാംതവണയാണ്‌ തോമസ്‌ ഐസക്കിനും കിഫ്‌ബിക്കും ഇഡി സമൻസ്‌ അയക്കുന്നത്‌. ഈ വിഷയത്തിൽ സമൻസ്‌ തടഞ്ഞ്‌ ജസ്‌റ്റിസ്‌ വി ജി അരുൺ 2022ൽ ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ്‌ ഭേദഗതി ചെയ്‌ത്‌, പുതിയ സമൻസ് അയക്കാൻ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നവംബർ 24ന് ഇടക്കാല ഉത്തരവിട്ടു. ഇത്‌ റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്‌, ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ അയച്ചു. വ്യക്തമായ കാരണമുണ്ടെങ്കിൽ അതു കാണിച്ചുമാത്രം സമൻസ്‌ അയക്കാമെന്ന്‌ സിംഗിൾ ബെഞ്ച്‌ തീർപ്പാക്കി.

പ്രചാരണത്തിനിടയ്‌ക്ക്‌ ഹാജരാകാനാവശ്യപ്പെട്ട്‌ തോമസ്‌ ഐസക്കിന്‌ രണ്ടുതവണ സമൻസ്‌ നൽകി. എന്തിനാണ്‌ ചോദ്യം ചെയ്യുന്നതെന്ന്‌ ഇഡി ബോധ്യപ്പെടുത്തണമെന്നും ഇഡി ഹാജരാക്കിയ രേഖകൾ വിശദമായി പിന്നീട്‌ പരിശോധിക്കേണ്ടതുണ്ടെന്നും ജസ്‌റ്റിസ്‌ ടി ആർ രവി വ്യക്തമാക്കിയതാണ്. ഇഡി വീണ്ടും അപ്പീൽ നൽകുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊലീസുകാരനെ​ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; രൂപേഷിന് 10 വർഷം തടവ്

Next Post

കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടി വയ്ക്കും; കോട്ടപ്പടിയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടി വയ്ക്കും; കോട്ടപ്പടിയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ

കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടി വയ്ക്കും; കോട്ടപ്പടിയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ

റിയൽ കേരള സ്റ്റോറി! ഹൃദയത്തെ പിടിച്ച് കുലുക്കിയത് ആ ഉമ്മയുടെ കണ്ണീർ; ഉറക്കെ തന്നെ പറയാം, മലയാളി പൊളിയാണ്

റിയൽ കേരള സ്റ്റോറി! ഹൃദയത്തെ പിടിച്ച് കുലുക്കിയത് ആ ഉമ്മയുടെ കണ്ണീർ; ഉറക്കെ തന്നെ പറയാം, മലയാളി പൊളിയാണ്

പാനൂരിലെ ബോംബ് സ്ഫോടനം കേന്ദ്ര ഏജൻസി അന്വേഷിക്കണം: ഷാഫി പറമ്പിൽ

പാനൂരിലെ ബോംബ് സ്ഫോടനം കേന്ദ്ര ഏജൻസി അന്വേഷിക്കണം: ഷാഫി പറമ്പിൽ

ഭീതിയായി വീണ്ടും തെരുവുനായ്ക്കൾ; മൂന്നരവയസുകാരന് ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു; സംഭവം പാലക്കാട് കപ്പൂരില്‍

ഭീതിയായി വീണ്ടും തെരുവുനായ്ക്കൾ; മൂന്നരവയസുകാരന് ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു; സംഭവം പാലക്കാട് കപ്പൂരില്‍

കൊടും ചൂടില്‍ ആശ്വാസം ,തിരുവനന്തപുരം ജില്ലയില്‍ പരക്കെ വേനൽമഴ ,സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്നും ഉയർന്ന താപനില

കൊടും ചൂടില്‍ ആശ്വാസം ,തിരുവനന്തപുരം ജില്ലയില്‍ പരക്കെ വേനൽമഴ ,സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്നും ഉയർന്ന താപനില

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In