ലക്ഷദ്വീപ് : ലക്ഷദ്വീപിൽ കൂട്ട കുടിയൊഴിപ്പക്കലിന് നീക്കം. ബിത്ര ദ്വീപിലെ ജനങ്ങളെയാണ് കുടിയൊഴിപ്പിക്കുന്നത്. ബിത്രയുടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് പ്രതിരോധ ഏജൻസികൾക്ക് കൈമാറാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ദ്വീപ് നിവാസികൾക്കിടയിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. 350 ലധികം പേർ താമസിക്കുന്ന ചെറു ദ്വീപാണ് ബിത്ര. ലക്ഷദ്വീപിലെ, 0.105 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ളതും ജനവാസമുള്ളതുമായ ഏറ്റവും ചെറിയ ദ്വീപാണ് ഇത്. തലമുറകളായി ജീവിക്കുന്നവർ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ആണ്. എവിടേക്ക് പോകുമെന്നറിയാതെ നൂറ് കണക്കിന് കുടുംബങ്ങൾ ആണ് വഴിയാധാരമാവുക. ഇതോടെയാണ് ഇവർ പ്രതിഷേധവുമായി എത്തുന്നത്.