കോട്ടയം : കോഴിക്കോടും എറണാകുളത്തും ഇന്നത്തെ സിൽവർലൈൻ സർവേക്കല്ലിടൽ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിൽ ഭൂമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉണ്ടെന്ന് അധികൃതർ പറഞ്ഞു. ചോറ്റാനിക്കരയിൽ കഴിഞ്ഞ ദിവസത്തെ പ്രതിഷേധം കണക്കിലെടുത്താണ് സർവേ നടപടി നിർത്തിവെച്ചത്. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ-റെയിൽ കല്ലിടാൻ അതിരാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി. ഇതറിഞ്ഞ് നാട്ടുകാരും സംഘടിച്ചു. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. കെ-റെയിൽ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ പോലീസ് തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. റോഡിന്റെ രണ്ട് വശവും പോലീസ് തടഞ്ഞു.
കനത്ത പ്രതിഷേധത്തിനിടയിലും സംസ്ഥാനത്ത് സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സര്‍വേ പുരോഗമിക്കുകയാണ്. പ്രതിഷേധ സാഹചര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചായിരിക്കും ഇന്ന് കല്ലിടല്‍ നടപടികള്‍ തീരുമാനിക്കുക എന്നാണ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സര്‍വേ കല്ല് പ്രതിഷേധക്കാര്‍ എടുത്തുമാറ്റി.