ഫറ്റോര്‍ഡ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊവിഡ് (-19) ആശങ്കകളെ തുടർന്ന് ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്സ്- മുംബൈ സിറ്റി മത്സരം മാറ്റിവെച്ചു. താരങ്ങളും ഒഫീഷ്യല്‍സുമടക്കമുള്ളവരുടെ സുരക്ഷ മുന്‍നിർത്തിയാണ് തീരുമാനം. മത്സരത്തിന്റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈ സിറ്റിയെ തോല്പിച്ചിരുന്നു. 11 കളിയില്‍ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. മിക്ക ടീമുകളിലും കൊവിഡ് സ്ഥിരീകരിച്ചത് ടൂർണമെന്റിന്റെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്നലത്തെ എടികെ മോഹന്‍ ബഗാന്-ബെംഗളൂരു എഫ്സി മത്സരവും കൊവിഡ് വ്യാപനം കാരണം മാറ്റിവെച്ചിരുന്നു.