തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിപ്പ് നടത്തി, തുടങ്ങിയ സിപിഎം ആരോപണങ്ങളില്‍ അന്വേഷണം വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മാത്യു കുഴല്നാടന് എംഎല്‍എ രംഗത്ത്. സർക്കാരിനെ വിമർശിച്ചാൽ വേട്ടയാടുന്ന നിലപാടാണ് നിലവിലുള്ളത്..എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണ്. താൻ ഭയപ്പെടുന്നില്ല. മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കില്ല.ഇനിയങ്ങോട്ട് യുദ്ധം.വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് സർക്കാർ കരുതണ്ട. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകും. പൊതു സമൂഹത്തിൻ്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു