കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്മാന് മാത്യു സ്റ്റീഫന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ഉടുമ്പന്‍ചോല മുന്‍ എംഎല്‍എയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് മാത്യു സ്റ്റീഫന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന് പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. അത്തരമൊരു പ്രസ്ഥാനത്തില്‍ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു. ദേശീയ കാഴ്ചപ്പാടുള്ള പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട യുഡിഎഫ് ജില്ലാ കണ്‍വീനറും കേരളാ കോണ്‍ഗ്രസ് ജെ നേതാവുമായിരുന്ന വിക്ടര്‍ ടി തോമസും കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് സ്ഥാനം രാജിവച്ചിരുന്നു. ഇതോടെ യുഡിഎഫ് അടിത്തറ കൂടുതല്‍ ദുര്‍ബലമാക്കി കേരള കോണ്‍ഗ്രസ് പിളര്‍ന്നു. യുഡിഎഫില്‍ അവശേഷിക്കുന്ന അവശിഷ്ട കേരള കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും മറ്റ് പാര്ടികളിലേക്ക് ചേക്കേറാനുള്ള കരുനീക്കങ്ങളിലാണ്.