കേരള പുരോഗതിയുടെ നാഴികക്കല്ലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തുകയാണ്. പതിറ്റാണ്ടുകളായുള്ള മലയാളികളുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാവുന്നതെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യാന്തര സമുദ്രാധിഷ്ടിത ചരക്കു നീക്കത്തില്‍ വിഴിഞ്ഞത്തിന് പ്രധാന സ്ഥാനം കൈവരിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.10 ലക്ഷം കണ്ടയ്നര്‍ ട്രാന്‍ഷിപ്പ്മെന്റാണ് പ്രതിവർഷം വിഴിഞ്ഞത്ത് സാധ്യമാവുന്നത്. ഭാവി കേരളത്തിന്റെ വികസന കുതിപ്പിന് വിഴിഞ്ഞം കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരള പുരോഗതിയുടെ നാഴികക്കല്ലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തുകയാണ്. പതിറ്റാണ്ടുകളായുള്ള മലയാളികളുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാവുന്നത്. രാജ്യാന്തര സമുദ്രാധിഷ്ടിത ചരക്കു നീക്കത്തില്‍ വിഴിഞ്ഞത്തിന് പ്രധാന സ്ഥാനം കൈവരിക്കാനാവും. 10 ലക്ഷം കണ്ടയ്നര്‍ ട്രാന്‍ഷിപ്പ്മെന്റാണ് പ്രതിവർഷം വിഴിഞ്ഞത്ത് സാധ്യമാവുന്നത്. ഭാവി കേരളത്തിന്റെ വികസന കുതിപ്പിന് വിഴിഞ്ഞം കരുത്തേകും.
അതേസമയം സംസ്ഥാനത്തിന്റെ പുരോഗതിയില്‍ വിഴിഞ്ഞം തുറമുഖം പുതിയ നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.നാടിന്റെ ഒരു സ്വപ്ന പദ്ധതി കൂടി യാഥാര്‍ത്ഥ്യമായതില്‍ അഭിമാനം. മേഖലാ അവലോകനയോഗങ്ങള്‍ ജനപങ്കാളിത്തത്തോടെയുള്ള ഭരണനിര്‍വ്വഹണത്തിന്റ പുതിയ മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാത, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, കൊച്ചി മെട്രോ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ പോലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് വിഴിഞ്ഞം തുറമുഖത്തിനും നല്‍കിയത്.
പ്രകൃതിദുരന്തങ്ങളും, മഹാമാരിയും പദ്ധതി പ്രവര്‍ത്തനത്തെ ചെറിയ തോതില്‍ ബാധിച്ചുവെങ്കിലും ഓരോ ഘടകങ്ങളും സമയക്രമം ഉറപ്പാക്കി പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.