• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 28, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അർഹവും ഉചിതവുമായ പ്രാധാന്യം നൽകിയെന്ന് എം.ബി രാജേഷ്

by Web Desk 04 - News Kerala 24
February 5, 2024 : 8:49 pm
0
A A
0
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അർഹവും ഉചിതവുമായ പ്രാധാന്യം നൽകിയെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അർഹവും ഉചിതവുമായ പ്രാധാന്യം നൽകുന്ന ബജറ്റാണ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് മന്ത്രി എം. ബി രാജേഷ്. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ഈ തവണയും വർധിപ്പിച്ചു. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി അടങ്കലിന്റെ 28.09 (8532 കോടി രൂപ) ശതമാനമാണ് ഇക്കുറി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം 27.19 ശതമാനവും 2022ൽ 26.5 ശതമാനവുമായിരുന്നു വിഹിതം. ഓരോ വർഷവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വർധിപ്പിക്കണമെന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ, കേന്ദ്രസർക്കാരിന്റെ എല്ലാ ഞെരുക്കലുകള്‍ക്കിടയിലും ഉയർത്തിപ്പിടിച്ച ധനവകുപ്പ് മന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ഗ്രാമവികസനത്തിന് 1,768.32 കോടിയും നഗരവികസനത്തിന് 961.14 കോടിയും വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീയിലും ലൈഫ് മിഷനിലും സുപ്രധാനമായ ഭാവി പദ്ധതികള്‍ മുന്നോട്ടുവെക്കാനും ബജറ്റിന് കഴിഞ്ഞു. വികേന്ദ്രീകൃതാസൂത്രണത്തിനും പ്രാദേശിക വികസന പദ്ധതികള്‍ക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നൽകുന്ന മുൻഗണന ഒരിക്കൽക്കൂടി പ്രഖ്യാപിക്കുന്ന ബജറ്റാണ് ഇത്തവണത്തേതെന്നും മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിക്ക് അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപയാണ് സംസ്ഥാന ബജറ്റ് വകയിരുത്തിയത്. 2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സാധ്യമാക്കും. ഇതിനകം ലൈഫ് ഭവനപദ്ധതിക്കായി ആകെ 17,104.87 കോടി രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ലൈഫ് പദ്ധതിക്കായി 1966.36 കോടിയാണ് ചെലവഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,51,073 വീടുകൾക്ക് അനുമതി നൽകി, ഇതിൽ 31,386 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. നാളിതുവരെ 3,71,934 വീടുകളാണ് ലൈഫ് വഴി പൂർത്തിയാക്കിയത്.

കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴും, പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. 10.5 കോടി തൊഴിൽദിനങ്ങള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കി 230 കോടി രൂപ വകയിരുത്തി. സംസ്ഥാന സർക്കാരിന്റെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 60 ലക്ഷം തൊഴിൽ ദിനങ്ങള്‍ സൃഷ്ടിക്കാൻ 165 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 100 തൊഴിൽ ദിനങ്ങള്‍ പൂർത്തിയാക്കിയ പട്ടികവർഗ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാരിന്റെ 100 തൊഴിൽ ദിനങ്ങള്‍ അധികമായി അനുവദിക്കുന്ന ട്രൈബൽ പ്ലസ് പദ്ധതിക്ക് 35 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കുടുംബശ്രീക്ക് 265 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. മൂന്ന് ലക്ഷം വനിതകള്‍ക്ക് ഉപജീവനം ഉറപ്പാക്കാൻ കുടുംബശ്രീ നടപ്പാക്കുന്ന കെ ലിഫ്റ്റ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. ബജറ്റ് വിഹിതം ഉള്‍പ്പെടെ 430 കോടിയുടെ പദ്ധതിക്കാണ് കുടുംബശ്രീ രൂപംനൽകിയിരിക്കുന്നത്.

അതിദാരിദ്ര്യ നിർമാർജന പരിപാടിക്ക് 50 കോടി രൂപ ഗ്യാപ് ഫണ്ടായി ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. 2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളം സാധ്യമാക്കാനുള്ള പ്രവർത്തനത്തിൽ വരുമാനം കുറഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇത് മുതൽക്കൂട്ടാകും. കെയർ എക്കണോമിയുടെ ഭാഗമായി മുതിർന്ന പൌരന്മാർക്കായി മികച്ച കെയർ ഹോമുകള്‍ തുടങ്ങുന്നതും, കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന്റെ പുത്തൻ കാൽവെപ്പുകളാകും.

കൊല്ലം ജില്ലാ പഞ്ചായത്ത് വിജയകരമായി പൂർത്തിയാക്കിയ ഭരണഘടനാ സാക്ഷരതാ പരിപാടി സംസ്ഥാനവ്യാപകമാക്കുമെന്ന പ്രഖ്യാപനവും അഭിമാനകരമായ മുന്നേറ്റമാണ്. അമൃത് രണ്ടിന് 134.94 കോടി, സ്മാർട്ട് സിറ്റി മിഷൻ 100 കോടി, കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് 120 കോടി, ശുചിത്വമിഷന് 25 കോടി, കൊച്ചിയിലെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ 10 കോടി, പിഎംജിഎസ്കെയ്ക്ക് 86 കോടി തുടങ്ങി വിവിധ പദ്ധതികള്‍ക്കും ബജറ്റ് സുപ്രധാന പരിഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലാറ്റ്‌ഫോമിൽനിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണയാൾ തീവണ്ടി തട്ടി മരിച്ചു

Next Post

കേരള ബജറ്റ്‌: പ്രവാസി ക്ഷേമത്തിനും പരി​ഗണന; വകയിരുത്തിയത് 257.81 കോടി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പട്ടികജാതി വികസനത്തിനായി 2979 കോടി: പട്ടികവർ​ഗ ആരോഗ്യസംരക്ഷണത്തിനായി സമ​ഗ്ര പദ്ധതി

കേരള ബജറ്റ്‌: പ്രവാസി ക്ഷേമത്തിനും പരി​ഗണന; വകയിരുത്തിയത് 257.81 കോടി

വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ.സി. മൊയ്തീന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.ഡി നടപടി ശരിവെച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ.സി. മൊയ്തീന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.ഡി നടപടി ശരിവെച്ചു

‘നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ നമുക്ക് ഒന്നൂടെ ജീവിക്കാം’

'നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ നമുക്ക് ഒന്നൂടെ ജീവിക്കാം'

മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി

മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In