കൊച്ചി> ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടെന്ന് മന്ത്രി എംബി രാജേഷ്. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റിയെന്നും മന്ത്രി വ്യക്തമാക്കി.
ഇതിന് മുമ്പുതന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്. കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണെന്നും രാജേഷ് പറഞ്ഞു