ചണ്ഡിഗഡിലെ പഞ്ചാബ് യൂനിവേഴ്സിറ്റി ബിസിനസ് സ്കൂൾ എം.ബി.എ, എം.ബി.എ (ഇന്റർനാഷനൽ ബിസിനസ്), എം.ബി.എ (ഹ്യുമൻ റിസോഴ്സ്), എം.ബി.എ (എൻട്രപ്രണർഷിപ്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എം കാറ്റ് സ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ സി.എ/സി.എം.എ/സി.എസ് പ്രഫഷനൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.കാറ്റ്-2023 സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത് ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷൻ.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, അഡ്മിഷൻ ബ്രോഷർ https://ubsadmissions.puchd.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: +91 (172) 2534701, 2534709.സീറ്റുകൾ: എം.ബി.എ 64, എം.ബി.എ (ഐ.ബി) 30, എം.ബി.എ (എച്ച്.ആർ) 30, എം.ബി.എ (ഇ.പി) 25. വാർഷിക ട്യൂഷൻ ഫീസ് 20,815 രൂപ. എം.ബി.എ (ഇ.പി) പ്രോഗ്രാമിന് വാർഷിക ട്യൂഷൻ ഫീസായി 1,12,635 രൂപ അടക്കണം.