• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊല്ലത്ത് എംഡിഎംഎ വേട്ട; രണ്ടിടത്ത് നിന്നായി ആറ് യുവാക്കൾ പിടിയിൽ

by Web Desk 04 - News Kerala 24
October 8, 2022 : 8:44 pm
0
A A
0
കൊല്ലത്ത് എംഡിഎംഎ വേട്ട; രണ്ടിടത്ത് നിന്നായി ആറ് യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി ആറു യുവാക്കൾ പൊലീസിന്റെ പിടിയിലായി. പാരിപ്പള്ളിയിൽ അഞ്ചും കൊട്ടിയത്ത് ഒരാളുമാണ് പിടിയിലായത്.
പാരിപ്പള്ളി സ്വദേശി ഗോകുൽ, വർക്കല സ്വദേശികളായ ശരത് ആരോമൽ, വൈശാഖ്, അഭിനന്ദ് എന്നിവരെ പാരിപ്പള്ളി പൊലീസാണ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നും മൂന്നര ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഉമയനല്ലൂർ സ്വദേശി റഫീക്കിനെ കൊട്ടിയം പൊലീസാണ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കുമ്പോൾ യുവാക്കൾക്ക് കഞ്ചാവിനോടുള്ള താൽപര്യം കുറയുന്നതായാണ് എക്സൈസ് വകുപ്പിന്‍റെ കണ്ടെത്തൽ. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗം കുതിച്ചുയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലഹരി മുക്തി തേടിയെത്തുന്ന വിദ്യാർത്ഥികളിൽ എഴുപത് ശതമാനവും സിന്തറ്റിക് മരുന്നുകൾക്ക് അടിമകളാണെന്ന് ആരോഗ്യ പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.കഞ്ചാവിനേക്കാൾ കൂടുതൽ സമയം ലഹരി നീണ്ടു നിൽകുമെന്നതാണ് സിന്തറ്റിക് മരുന്നുകളോട് താൽപര്യം കൂടാനുള്ള പ്രാധാനകാരണമെന്നാണ് വിലയിരുത്തല്‍. ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനും സൂക്ഷിച്ച് വെക്കാനുമൊക്കെ എളുപ്പവും സിന്തറ്റിക് മരുന്നുകൾ തന്നെയെന്നതും പുതുതലമുറയെ ഇവയിലേക്ക് ആകര്‍ഷിക്കുന്നു. സമീപകാലത്ത് സംസ്ഥാനത്ത് സിന്തറ്റിക് ലഹരിയുപയോഗം അപകടകരമാം വിധം കുതിച്ചുയർന്നപ്പോൾ കഞ്ചാവ് ഉപയോഗം കുറഞ്ഞതായാണ് എക്സൈസ് വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2021 ൽ കണ്ണൂർ ജില്ലയിൽ പൊലീസും എക്സൈസും കൂടി 190 ഗ്രാം എംഡിഎംഎയാണ് പിടിച്ചത്. എന്നാൽ 2022 സെപ്തംബർ വരെ മാത്രമുള്ള കണക്കുകൾ പ്രകാരം 150 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 2021 ൽ ആകെ 350 കിലോ കഞ്ചാവ് പിടിച്ചപ്പോൾ ഇത്തവണ ഗണ്യമായി കുറഞ്ഞു. ഇതു വരെ 150 കിലോയാണ് പിടിച്ചത്. ചികിത്സക്കെത്തുന്ന വിദ്യാർത്ഥികൾക്കിടയിലും സിന്തറ്റിക് മരുന്നുപയോഗമാണ് കൂടുതലെന്ന് ലഹരി വിമുക്ത ചികിത്സകർ പറയുന്നു.

പിടികൂടുന്ന എല്‍എസ്ഡി സ്റ്റാംപ്, മെതാം ഫിറ്റമിൻ, ഹെറോയിൻ, ബ്രൗൺ ഷുഗർ എന്നിവയുടെ അളവും കഴിഞ്ഞ വർഷത്തേക്കാൾ കൂടി. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കൊറിയറായും മറ്റും ലഹരിമരുന്ന് ഉപഭോക്താക്കൾക്ക് എത്തുന്നത് പൊലീസിനും എക്സൈസിനും വലിയ തലവേദനയാണ്. മുൻപത്തെ പോലെ ടെലിഗ്രാമോ വാട്സാപ്പോ പോലുള്ള ആപ്പുകളിലെ സോഷ്യൽ ഗ്രൂപ്പുകൾ വഴിയല്ല ഇപ്പോൾ ലഹരി കച്ചവടം നടക്കുന്നതെന്നും ഓരോ ദിവസവും പുതിയ ആപ്ലിക്കേഷനുകൾ ഉണ്ടാക്കുകയാണെന്നും എക്സൈസ് വിഭാഗം പറയുന്നു. ഇവയേതെന്ന് കണ്ടെത്തുമ്പോഴേക്കും ഉപയോഗം നിർത്തി പുതിയ ആപ്ലിക്കേഷനുകൾ നിർമിക്കാൻ തരത്തിൽ സാങ്കേതിക വിദ്യയും ലഹരി മാഫിയക്കുണ്ടെന്നതും എക്സൈസിന് വെല്ലുവിളിയാവുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആർഎസ്എസിന് സ്വാതന്ത്ര്യസമരത്തിൽ പങ്കില്ല, സവർക്കർ സഹായധനം വാങ്ങി’; കടന്നാക്രമിച്ച് രാഹുൽ​ഗാന്ധി

Next Post

ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സേനക്കുള്ള സമ്മാനം; എയർഫോഴ്സ് ദിനത്തിൽ തിളങ്ങി ഡകോട്ട വിമാനം

മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സേനക്കുള്ള സമ്മാനം; എയർഫോഴ്സ് ദിനത്തിൽ തിളങ്ങി ഡകോട്ട വിമാനം

ആലപ്പുഴയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവ‍ര്‍ത്തകരേറ്റുമുട്ടി, ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

ആലപ്പുഴയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവ‍ര്‍ത്തകരേറ്റുമുട്ടി, ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്​ പങ്കില്ല, സവർക്കർ ബ്രിട്ടീഷുകാരിൽനിന്ന് പണം വാങ്ങി -രാഹുൽ

സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്​ പങ്കില്ല, സവർക്കർ ബ്രിട്ടീഷുകാരിൽനിന്ന് പണം വാങ്ങി -രാഹുൽ

മന്ത്രി ആന്‍റണി രാജുവിനെതിരായ കേസ്: സ്റ്റേ നാലുമാസത്തേക്ക് നീട്ടി

മന്ത്രി ആന്‍റണി രാജുവിനെതിരായ കേസ്: സ്റ്റേ നാലുമാസത്തേക്ക് നീട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In