• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 5, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം; 5 ബബ്ബർ ഖൽസ ഭീകരർക്ക് വിലയിട്ട് എൻഐഎ

by Web Desk 04 - News Kerala 24
September 21, 2023 : 8:41 am
0
A A
0
കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം; 5 ബബ്ബർ ഖൽസ ഭീകരർക്ക് വിലയിട്ട് എൻഐഎ

ന്യൂഡൽഹി ∙ ഖലിസ്ഥാൻ വിഷയത്തിൽ കാനഡയുമായുള്ള നയതന്ത്ര ബന്ധം മോശമായതിനു പിന്നാലെ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചു. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്താണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാർഥികൾക്കു പ്രത്യേക ജാഗ്രതാനിർദേശമുണ്ട്.

ഇന്ത്യ വിരുദ്ധ നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഈയിടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നു മുന്നറിയിപ്പിൽ പറയുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, കോൺസുലേറ്റുകൾ എന്നിവയുടെ വെബ്സൈറ്റുകൾ വഴിയോ ‘മദദ്’ പോർട്ടൽ (madad.gov.in) വഴിയോ ഇന്ത്യൻ പൗരന്മാർ റജിസ്റ്റർ ചെയ്തിരിക്കണമെന്നും നിർദേശമുണ്ട്.

കൃത്യം ഒരു വർഷം മുൻപ്, 2022 സെപ്റ്റംബർ 23നും ഇന്ത്യ സമാന മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേക സിഖ് രാജ്യം വേണമെന്ന ആവശ്യമുയർത്തി കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുടെ ജനഹിത പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു അത്.

കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ മടങ്ങിപ്പോകണമെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നു ആവശ്യപ്പെടുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയാണോ ഉത്തരവാദി എന്ന വിഷയത്തിൽ ഒക്ടോബർ 29നു കാനഡയിൽ ഹിതപരിശോധന നടത്തുമെന്നും ഈ വിഡിയോയിൽ പറയുന്നുണ്ട്. 25ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ പദ്ധതിയുണ്ടെന്നും പറയുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ അന്വേഷണം പൂർത്തിയാകുംമുൻപു മുൻവിധി പാടില്ലെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പണ്ടുമുതലേ അടുത്തബന്ധമുള്ള ഇരുരാജ്യങ്ങളും ഈ വിഷയത്തിൽ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയോടുള്ളതുപോലെ തന്നെ കരുതൽ കാനഡയോടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

5 ബബ്ബർ ഖൽസ ഭീകരർക്ക് വിലയിട്ട് എൻഐഎ

ന്യൂഡൽഹി ∙ സിഖ് ഭീകരസംഘടന ‘ബബ്ബർ ഖൽസ’യിലെ 5 പേരുടെ തലയ്ക്ക് എൻഐഎ വിലയിട്ടു. പഞ്ചാബിൽ ഒട്ടേറെ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ കൊടുംഭീകരൻ ഹർവിന്ദർ സിങ് സന്ധു (റിൻഡ), ലഖ്ബീർ സിങ് സന്ധു (ലൻഡ) എന്നിവരെക്കുറിച്ചു വിവരം നൽകുന്നവർക്കു 10 ലക്ഷം രൂപ വീതവും മറ്റു 3 പേരെക്കുറിച്ചു വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർ ആയുധ, ലഹരിമരുന്ന് കള്ളക്കടത്തിന്റെയും ഭാഗമാണെന്ന് എൻഐഎ ചൂണ്ടിക്കാട്ടി.

എൻഐഎ 10 ലക്ഷം രൂപ വിലയിട്ട പിടികിട്ടാപ്പുള്ളി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ–കാനഡ ബന്ധം ഇത്രമേൽ വഷളാക്കിയത്.

വിവിധയിടങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേരെയുണ്ടായ ആക്രമണവും ഭീഷണികളും അന്വേഷിക്കുന്ന എൻഐഎ സംഘം അടുത്ത മാസം കാനഡ സന്ദർശിക്കാനിരുന്നതാണ്. എന്നാൽ പുതിയ സാഹചര്യം കണക്കിലെടുത്ത് ഈ യാത്ര മാറ്റിവച്ചേക്കുമെന്നാണു വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് പ്രതിസന്ധി വീണ്ടും

Next Post

സർക്കാരിന്റെ ജനസദസ്സ്; ബൂത്തുതലം മുതൽ എൽഡിഎഫ് സംഘാടക സമിതി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സർക്കാരിന്റെ ജനസദസ്സ്; ബൂത്തുതലം മുതൽ എൽഡിഎഫ് സംഘാടക സമിതി

സർക്കാരിന്റെ ജനസദസ്സ്; ബൂത്തുതലം മുതൽ എൽഡിഎഫ് സംഘാടക സമിതി

ഓണം ബംപർ അടിച്ചത് പാലക്കാട്, മറ്റു സമ്മാനങ്ങൾ ഏതൊക്കെ നമ്പറുകൾക്ക്; അറിയേണ്ടതെല്ലാം…

ഓണം ബംപർ അടിച്ചത് പാലക്കാട്, മറ്റു സമ്മാനങ്ങൾ ഏതൊക്കെ നമ്പറുകൾക്ക്; അറിയേണ്ടതെല്ലാം...

വനിത സംവരണ ബിൽ ഇന്ന് രാജ്യസഭയിൽ; ‘തെരഞ്ഞെടുപ്പ് ഗിമ്മിക്ക്’ മാത്രമാണെന്ന് പ്രതിപക്ഷം

വനിത സംവരണ ബിൽ ഇന്ന് രാജ്യസഭയിൽ; ‘തെരഞ്ഞെടുപ്പ് ഗിമ്മിക്ക്’ മാത്രമാണെന്ന് പ്രതിപക്ഷം

ഇന്‍റഗ്രേറ്റഡ് പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രം; സാങ്കേതിക വിദഗ്ധർ സന്ദർശനം നടത്തി

ഇന്‍റഗ്രേറ്റഡ് പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രം; സാങ്കേതിക വിദഗ്ധർ സന്ദർശനം നടത്തി

സി.ഡി.എസ് ഫണ്ട് തട്ടിപ്പ്; ആരോപണ വിധേയർ ഒളിവിൽ

സി.ഡി.എസ് ഫണ്ട് തട്ടിപ്പ്; ആരോപണ വിധേയർ ഒളിവിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In