തിരുവനന്തപുരം; പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷാ പരിശീലനം നല്കുന്ന പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2021-22 കണക്ക്, സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് ടു പാസായതും കുടുംബ വാര്‍ഷിക വരുമാനം 6,00,000 രൂപയില്‍ കവിയാത്തവരും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലക്ഷ്യ, ബ്രില്ല്യന്റ്, ടൈം, ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്, എസിഇ, എക്സലന്റ് എന്നീ സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥാപനത്തില്‍ ഫീസ് അടച്ച രസീത് എന്നിവ സഹിതം സെപ്റ്റംബര്‍ 30-നകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവില്‍ സ്റ്റേഷന് മൂന്നാം നില ഫോണ്‍ : 0484 – 2422256).