• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമലയിൽ ഭക്ത ജനപ്രവാഹം, ഇന്ന് ഒരു ലക്ഷം കടക്കും; ക്രമീകരണം തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം

by Web Desk 06 - News Kerala 24
December 12, 2022 : 6:54 am
0
A A
0
ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ ഭക്ത ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ ദേവസ്വം – പൊലീസ് ഉന്നത ഉദ്യോഗസ്ഥർ സംബന്ധിക്കും. കഴിഞ്ഞ  ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇന്നത്തെ കണക്കും ഒരു ലക്ഷത്തിന് മുകളിലാണ്. കൃത്യമായി പറഞ്ഞാൽ ശബരിമലയിൽ ഇന്ന് ദർശനത്തിന് 1,07260 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടാം തവണയാണ് ഈ സീസണിൽ തീർത്ഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിലെ ദർശന സമയത്തിൽ ഇന്നലെ ചില ക്രമീകരണങ്ങൾ നടത്തിയിരുന്നു. തിരക്ക് ഏറെയുളള ദിവസങ്ങളിൽ രാത്രി 11.30 നാകും നടയടച്ചാൽ മതിയെന്നാണ് തീരുമാനം. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ക്രമീകരണങ്ങൾ ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലുണ്ടായേക്കും.

പ്രതിദിനം തീർത്ഥാടകരുടെ  എണ്ണം 85,000ൽ പരിമിതപ്പെടുത്തണമെന്ന് പൊലീസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പമ്പ മുതൽ തീർത്ഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടുകയുളളൂ എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിനായി ഓരോ പോയിന്റിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്ക് കുടിവെളളവും ലഘുഭക്ഷണവും ഉറപ്പാക്കും. പൊലിസിന് പുറമേ, വിവിധ സേനാവിഭാഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

തീർത്ഥാടകരുടെ തിരക്ക് വ‍ർധിച്ചതോടെ പത്തും പന്ത്രണും മണിക്കൂറുകൾ ക്യൂ നിന്നാൽ മാത്രം സന്നിധാനത്തെത്താവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ശനിയാഴ്ച  ഉച്ചയ്ക്ക് മലകയറിവർക്ക് ദർശനം കിട്ടിയത് ഞായറാഴ്ചയായിരുന്നു. മരക്കൂട്ടത്തും നടപ്പന്തലിലും പൊലീസുമായി തീർത്ഥാർകൾ ഉന്തും തളളുമുണ്ടായിരുന്നു. തുടന്നാണ് ദർശന സമയത്തിൽ താത്ക്കാലികമായ ക്രമീകരണം ഏർപ്പെടുത്തുന്നത്. തിരക്കുളള ദിവസങ്ങളിൽ രാത്രി 11.30 നാകും ഹരിവരാസനം പാടി നടയടക്കുക. അല്ലാത്തപ്പോൾ 11 മണിക്ക് നടയടക്കും.

തിരക്ക് നിയന്ത്രണാതീതമാകുന്നതിനാൽ പ്രതി ദിന ബുക്കിംഗ് കുറയ്ക്കണമെന്ന നിർദ്ദേശം പൊലീസ് മുന്നോട്ടു വച്ചിട്ടുണ്ട്. നിലവിൽ 1.2 ലക്ഷമാണ് ഓൺലൈൻ ബുക്കിംഗിന്‍റെ പരിധി.  ദിവസും ഇത്രയും പേർ മലകയറിയാൽ തിരക്ക് നിയന്ത്രണാതീതമാകുമെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ്, ഗതാഗത കുരുക്ക് തുടങ്ങിയവയെയും ഇത് കാര്യമായി ബാധിക്കും. പ്രതിദിന ബുക്കിംഗ് 850000ൽ നിജപ്പെടുത്തണമെന്ന പൊലീസ് നിലപാട് ഹൈക്കോടതിയെയും അറിയിക്കും. ഇക്കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലും ചർച്ചയാകും.

അതിനിടെ ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണ പരാജയമെന്ന് അഭിപ്രായപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിട്ടുണ്ട്. കൊവിഡിന് ശേഷമുള്ള സമയത്ത് തീർത്ഥാടകരുടെ ബാഹുല്യം കൂടുമെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും തിരിച്ചറിയാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഇക്കാര്യങ്ങൾ പ്രതിപക്ഷം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അലംഭാവം കാട്ടിയെന്നും സതീശൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. തീർത്ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ പൂർണ നിയന്ത്രണം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രമേഹരോഗികൾക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

Next Post

മാൻഡസ് പ്രഭാവം ഇന്നും ശക്തമായി തുടരും, കേരളത്തിൽ മഴ കനത്തുതന്നെ, 7 ജില്ലകളിൽ ജാഗ്രത, മത്സ്യബന്ധനം പാടില്ല

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മാൻഡസ് പ്രഭാവം ഇന്നും ശക്തമായി തുടരും, കേരളത്തിൽ മഴ കനത്തുതന്നെ, 7 ജില്ലകളിൽ ജാഗ്രത, മത്സ്യബന്ധനം പാടില്ല

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

പുറത്താകാതിരിക്കാൻ കാരണം കാണിക്കണം : വിസിമാരുടെ ഹിയറിങ് ഇന്ന്,യോഗ്യത ഇല്ലാത്തവരെ പുറത്താക്കാൻ ​ഗവ‍ർണർ

12-12-22, നാല് വർഷത്തെ ഇടവേളക്ക് ശേഷം മുസിരീസ് ബിനാലെ; കൊച്ചിയിൽ മുഖ്യമന്ത്രി തിരിതെളിക്കും

12-12-22, നാല് വർഷത്തെ ഇടവേളക്ക് ശേഷം മുസിരീസ് ബിനാലെ; കൊച്ചിയിൽ മുഖ്യമന്ത്രി തിരിതെളിക്കും

ഗുജറാത്ത് ബിജെപി @7: ഭൂപേന്ദ്ര പട്ടേലിന്‍റെ സത്യപ്രതിജ്ഞ ഉച്ചക്ക്, മോദിയും എത്തും

ഗുജറാത്ത് ബിജെപി @7: ഭൂപേന്ദ്ര പട്ടേലിന്‍റെ സത്യപ്രതിജ്ഞ ഉച്ചക്ക്, മോദിയും എത്തും

മുക്കത്ത് മഞ്ഞ നിറത്തിൽ മഴ തുള്ളികളെന്ന് നാട്ടുകാർ, അന്തരീക്ഷത്തിൽ രാസ പദാർത്ഥമോ? കണ്ടെത്താൻ ശാസ്ത്രീയ പരിശോധന

മുക്കത്ത് മഞ്ഞ നിറത്തിൽ മഴ തുള്ളികളെന്ന് നാട്ടുകാർ, അന്തരീക്ഷത്തിൽ രാസ പദാർത്ഥമോ? കണ്ടെത്താൻ ശാസ്ത്രീയ പരിശോധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In