ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. അവാന്തിപ്പുരയിൽ നിന്നാണ് മെഹ്ബൂബ മുഫ്തി യാത്രയിൽ പങ്കുചേർന്നത്.
യാത്രക്കിടെ രാഹുൽ ഗാന്ധി പുൽവാമയിൽ ആദരമർപ്പിച്ചു. 2019ല്‍ ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 40 സി.ആര്.പി.എഫ് ജവാന്മാര്ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് രാഹുല്‍ പുഷ്പാര്‍ച്ചന നടത്തിയത്.
കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയും ഭാരത് ജോഡോയില്‍ പങ്കാളിയായിരുന്നു.
യാത്രയ്ക്കും സമാപന സമ്മേളനത്തിനും മതിയായ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു.
സുരക്ഷാ വീഴ്ചയുടെ പേരില്‍ ഒരു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ച ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെ അവാന്തിപ്പുരയില് നിന്നാണ് പുനരാരംഭിച്ചത്.