• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സി.ഇ.ഒ ഇസ്രായേലിനെ വിമർശിച്ചു; ഗൂഗിളും മെറ്റയും ആമസോണും ‘വെബ് സമ്മിറ്റ്’ ബഹിഷ്കരിക്കും

by Web Desk 04 - News Kerala 24
October 21, 2023 : 10:10 pm
0
A A
0
സി.ഇ.ഒ ഇസ്രായേലിനെ വിമർശിച്ചു; ഗൂഗിളും മെറ്റയും ആമസോണും ‘വെബ് സമ്മിറ്റ്’ ബഹിഷ്കരിക്കും

യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക സമ്മേളനമായ ‘വെബ് സമ്മിറ്റി’ൽ നിന്ന് ടെക് ഭീമൻമാരായ മെറ്റയും ഗൂഗിളും ആമസോണും പിൻമാറാൻ തീരുമാനിച്ചു. വെബ് സമ്മിറ്റ് സി.ഇ.ഒ പാഡി കോസ്‌ഗ്രേവ് ഇസ്രായേലിനെതിരായ പരാമർശത്തിന് പിന്നാലെയാണ് പിൻവാങ്ങൽ. ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനെ കോസ്ഗ്രേവ് ശക്തമായി വിമർശിച്ചിരുന്നു. അത് വലിയ വിവാദമാവുകയും ചെയ്തു.പിന്നാലെ നിരവധി ടെക് കമ്പനികളും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും വെബ് ഉച്ചകോടിയിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. അവരുടെ പാത പിന്തുടർന്ന് ടെക് ഭീമൻമാരും തങ്ങളുടെ പിന്മാറ്റമറിയിച്ചു.

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ഐറിഷ് സംരംഭകൻ എക്സി’ൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിമർശിച്ചത്. ‘‘ഒരിക്കലെങ്കിലും ശരിയായ കാര്യം ചെയ്യാൻ മനസ് കാണിച്ച അയർലൻഡ് സർക്കാർ ഒഴിച്ചുള്ള പല പാശ്ചാത്യ നേതാക്കളുടെയും സർക്കാരുകളുടെയും വാക്കുകളും പ്രവൃത്തികളും എന്നെ ഞെട്ടിച്ചിരിക്കുന്നു. യുദ്ധക്കുറ്റങ്ങൾ ചെയ്യുന്നത് നിങ്ങളുടെ സഖ്യകക്ഷികൾ ആയാലും അവ യുദ്ധക്കുറ്റങ്ങൾ തന്നെയാണ്, അവയെ അങ്ങനെ തന്നെ വിളിക്കണം’’. – കോസ്‌ഗ്രേവ് കുറിച്ചു.

നവംബർ 13 മുതൽ 16 വരെ ലിസ്ബണിലാണ് വെബ് ഉച്ചകോടി നടത്താൻ തീരുമാനിച്ചിരുന്നത്. മെഗാ ഇവന്റിൽ ഇത്തവണ ഏകദേശം 2,300 സ്റ്റാർട്ടപ്പുകളും 70,000-ത്തിലധികം ആളുകളും പ​ങ്കെടുക്കേണ്ടതാണ്. എന്നാൽ, വെബ് ഉച്ചകോടി ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഇസ്രായേലി നിക്ഷേപകർ സംയുക്ത പ്രസ്താവന ഇറക്കിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

സിലിക്കൺ വാലിയിലെ പ്രമുഖ വ്യക്തിയായ ഗാരി ടാൻ ആണ് ബഹിഷ്‌കരണം ആരംഭിച്ചത്, അതോടെ, ഇൻഡസ്ട്രിയിലെ നിരവധി പ്രമുഖർ ബഹിഷ്കരണം ഏറ്റെടുക്കുകയായിരുന്നു. ഇന്റൽ, സീമെൻസ്, യുഎസ് ഹാസ്യനടൻ ആമി പോഹ്‌ലർ, എക്സ്-ഫയൽസ് താരം ഗില്ലിയൻ ആൻഡേഴ്സൺ തുടങ്ങിയവരും ബഹിഷ്കരിച്ചവരിൽ പെടും.

ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിൽ, തന്റെ ഇസ്രായേൽ പരാമർശങ്ങളിൽ കോസ്ഗ്രേവ് ക്ഷമാപണം നടത്തിയിരുന്നു. “ഞാൻ പറഞ്ഞതും, പറഞ്ഞ സമയവും, അത് അവതരിപ്പിച്ച രീതിയും പലരെയും ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ വാക്കുകളിൽ വേദനിച്ച എല്ലാവരോടും, ഞാൻ അഘാതമായ ക്ഷമ ചോദിക്കുന്നു. ഇപ്പോൾ ഈ സമയത്ത് വേണ്ടത് അനുകമ്പയാണ്, ഞാൻ അത് നൽകിയില്ല. – അദ്ദേഹം കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ആവേശമാകും, ഇതാ പുതിയ അപ്‍ഡേറ്റ്

Next Post

പ്രൊഫൈലിൽ ‘ഫലസ്തീനിയൻ’ എന്ന് ചേർത്തവരെ ‘ഭീകരവാദി’കളാക്കി ഇൻസ്റ്റഗ്രാം; മാപ്പ് പറഞ്ഞ് മെറ്റ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രൊഫൈലിൽ ‘ഫലസ്തീനിയൻ’ എന്ന് ചേർത്തവരെ ‘ഭീകരവാദി’കളാക്കി ഇൻസ്റ്റഗ്രാം; മാപ്പ് പറഞ്ഞ് മെറ്റ

പ്രൊഫൈലിൽ ‘ഫലസ്തീനിയൻ’ എന്ന് ചേർത്തവരെ ‘ഭീകരവാദി’കളാക്കി ഇൻസ്റ്റഗ്രാം; മാപ്പ് പറഞ്ഞ് മെറ്റ

യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു; കുപ്രസിദ്ധ റീല്‍സ് താരം ‘മീശ വിനീത്’ വീണ്ടും അറസ്റ്റിൽ

യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു; കുപ്രസിദ്ധ റീല്‍സ് താരം 'മീശ വിനീത്' വീണ്ടും അറസ്റ്റിൽ

ട്രോമ കെയര്‍ പരിശീലനം അടെല്‍കിന്റെ നേതൃത്വത്തില്‍ വികേന്ദ്രീകരിക്കുമെന്ന് വീണ ജോര്‍ജ്

ട്രോമ കെയര്‍ പരിശീലനം അടെല്‍കിന്റെ നേതൃത്വത്തില്‍ വികേന്ദ്രീകരിക്കുമെന്ന് വീണ ജോര്‍ജ്

അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ്; അടുത്ത അഞ്ചുദിവസം ശക്തമായ മഴ

അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ്; അടുത്ത അഞ്ചുദിവസം ശക്തമായ മഴ

പിണറായി വിജയന്റെ മഹാമനസ്‌കതയെ കുമാരസ്വാമി പ്രശംസിച്ചത് വെറുതെയല്ല -കെ.സി. വേണുഗോപാല്‍

പിണറായി വിജയന്റെ മഹാമനസ്‌കതയെ കുമാരസ്വാമി പ്രശംസിച്ചത് വെറുതെയല്ല -കെ.സി. വേണുഗോപാല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In