തിരുവനന്തപുരം : അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഭീഷണി അകലുന്നതായി കാലാവസ്ഥ വകുപ്പ്. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അതിതീവ്ര ന്യൂനമർദം ന്യൂനമർദ്ദമായി ശക്തി കുറഞ്ഞെന്നാണ് വ്യക്തമാകുന്നത്. അടുത്ത 6 മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും അടുത്ത 5 ദിവസം കൂടി ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നവംബർ 18 മുതൽ 20 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.