കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 26 തൊഴിലാളികള്‍ അറസ്റ്റില്‍. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ നിര്‍ദ്ദേശം ലംഘിച്ചതിനാണ് നടപടി. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലു മണി വരെ ജോലി ചെയ്യുന്നതിന് നിരോധനമുണ്ട്.
ഉച്ചസമയത്ത് നേരിട്ട് ചൂടേല്‍ക്കുന്നതില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് വിശ്രമ സമയം അനുവദിച്ചിട്ടുള്ളത്. ഈ മാസം മൂന്നു മുതല്‍ 16 വരെയുള്ള കാലയളവില്‍ 25 കമ്പനികളുടെ 23 സൈറ്റുകളില്‍ തുടര്‍ച്ചയായി ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിരോധനം ലംഘിച്ചതിന് ഈ വര്‍ഷം ഇതുവരെ 200ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്.